എന്തേ പ്രണവ് വന്നില്ല... അഭിമുഖങ്ങളില്‍ നിന്നും പ്രണവ് ഒളിച്ചോടാനുള്ള കാരണം, രസകരമായ മറുപടി നല്‍കി വിനീതും വിശാഖും

കെ ആര്‍ അനൂപ്

തിങ്കള്‍, 15 ഏപ്രില്‍ 2024 (09:17 IST)
വിരലിലെണ്ണാവുന്ന സിനിമകളെ പ്രണവ് മോഹന്‍ലാല്‍ ചെയ്തിട്ടുള്ളൂ. നായകനായി തിളങ്ങാന്‍ ആഗ്രഹിക്കാത്ത പ്രണവ് നെഗറ്റീവ് റോളുകള്‍ ചെയ്യുവാനും താല്പര്യം കാണിക്കുന്നുണ്ട്. അത്തരത്തിലുള്ള വേഷത്തിനായി കാത്തിരിക്കുകയാണ് നടന്‍. പുതിയ സിനിമയായ വര്‍ഷങ്ങള്‍ക്കുശേഷം വിജയകരമായി പ്രദര്‍ശനം തുടരുമ്പോഴും പ്രണവിനെ മാത്രം എങ്ങും കണ്ടില്ല. അഭിമുഖങ്ങളില്‍ ഒന്നും താരത്തെ കാണാത്തത് എന്തുകൊണ്ടാണെന്ന് ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്‌മണ്യം.
 
എനിക്ക് കൊണ്ടുവരണമെന്നുണ്ട് പക്ഷേ പുള്ളി വരേണ്ട. പുള്ളിയോട് വരാന്‍ ഞാന്‍ പറയില്ലെന്ന് തോന്നുന്നുണ്ടോ, എന്നായിരുന്നു വിശാഖിന്റെ മറുപടി. ഓരോ ഇന്റര്‍വ്യൂന്റെ കമന്റിലും പ്രണവ് മോഹന്‍ലാല്‍ എന്താ വരാത്തത് എന്നാണ് ആളുകള്‍ ചോദിക്കുന്നതെന്ന ചോദ്യത്തിന് ഈ കമന്റുകളും പ്രണവ് കാണുന്നുണ്ടെന്നും വരാത്തതിന്റെ കാരണം പ്രണവ് അല്ലേ പറയേണ്ടത് എന്നാണ് വിശാഖ് മറുപടിയായി പറഞ്ഞത്.
 
അതേസമയം ഇതെല്ലാം കേട്ടുകൊണ്ടിരിക്കുന്ന വിനീത് ശ്രീനിവാസന്‍ പ്രണവിനെ കുറിച്ച് പറഞ്ഞത് ഇതാണ്.
 
'എപ്പോഴെങ്കിലും സമയം കിട്ടുകയാണെങ്കില്‍ ഹിമാലയം വഴി ഒന്ന് പോയി കഴിഞ്ഞാല്‍ ഒരു ആറുമാസം അവിടെ ഉണ്ടെങ്കില്‍ ഏതെങ്കിലും സീസണില്‍ അപ്പുവിനെ കാണാന്‍ പറ്റും. അപ്പോള്‍ നേരിട്ട് ചോദിച്ചോളൂ എന്തേ നീ വന്നില്ല എന്ന്', വിനീത് ശ്രീനിവാസന്‍ പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍