അടുത്ത ബന്ധുവിൽ നിന്നും അബ്യൂസ് നേരിട്ടു, അയാൾക്ക് മകൾ ജനിച്ചപ്പോഴാണ് മാപ്പ് പറഞ്ഞത്: ശ്രുതി രജനീകാന്ത്

അഭിറാം മനോഹർ

ശനി, 16 മാര്‍ച്ച് 2024 (12:14 IST)
ചക്കപ്പഴം സീരിയലിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് ശ്രുതി രജനികാന്ത്. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. താന്‍ എപ്പോഴും വിഷാദാവസ്ഥയിലായിരിക്കുന്നതിന് കാരണം പ്രണയനൈരാശ്യമല്ല കുട്ടിക്കാലത്തുണ്ടായ ദുരനുഭവങ്ങളാണെന്ന് അടുത്തിടെയുണ്ടായ ഒരു അഭിമുഖത്തില്‍ താരം തുറന്നുപറഞ്ഞിരുന്നു.
 
ഒരു ബന്ധുവില്‍ നിന്നും തന്റെ ചെറുപ്പകാലത്ത് ചൈല്‍ഡ് അബ്യൂസ് നേരിട്ടതായി ശ്രുതി പറയുന്നു.ശ്രുതി ആ സംഭവത്തെ പറ്റി പറയുന്നത് ഇങ്ങനെ. ഞാനത് എവിടെയും പറഞ്ഞിട്ടില്ല. എനിക്ക് പറയാന്‍ ബുദ്ധിമുട്ടുള്ളത് കൊണ്ടല്ല. ഇത് കാണുന്നവരില്‍ എന്നെ ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട്. ചിലര്‍ക്ക് കാര്യങ്ങള്‍ അറിയാം. എന്നോട് ഇതിനെ പറ്റി വീണ്ടും സംസാരിക്കുകയെ ചെയ്യരുതെന്നാണ് അവര്‍ പറഞ്ഞത്. വീട്ടില്‍ അറിയില്ല. ഞാന്‍ പറഞ്ഞിട്ടില്ല. അടുത്ത സുഹൃത്തുക്കളോട് ഞാന്‍ പറഞ്ഞിട്ടുണ്ട്.
 
ഒരു കസിനില്‍ നിന്നായിരുന്നു ചെറുപ്പത്തില്‍ ദുരനുഭവം ഉണ്ടായത്. എന്നെ അബ്യൂസ് ചെയ്തയാള്‍ക്ക് ഒരു പെണ്‍കുട്ടിയാണ്. കുട്ടിയെ പ്രസവിക്കുകയും പെണ്‍കുട്ടിയാണെന്ന് തിരിച്ചറിയുകയും ചെയ്തപ്പോള്‍ മാപ്പ് പറഞ്ഞുകൊണ്ട് എനിക്ക് മെസേജ് അയച്ചിരുന്നു. ടേക്ക് കെയര്‍ ഓള്‍ ദ ബെസ്റ്റ് എന്ന് ഞാന്‍ മറുപടി നല്‍കുകയും ചെയ്തു. ഞാനത് ആരോടെങ്കിലും പറയുമോ എന്ന ഭയത്തില്‍ എന്റെയോ അനുജത്തിമാരുടെയോ അടുത്ത് അയാള്‍ വരില്ല. അയാള്‍ക്കൊരു പെണ്‍കുട്ടിയാണ്. ഒരു ദിവസം പോലും സമാധാനത്തോടെ അയാള്‍ക്ക് കിടന്നുറങ്ങാന്‍ പറ്റില്ല. എന്റെ മോളോട് ആരെങ്കിലും ഇങ്ങനെ ചെയ്യുമോ എന്ന ചിന്ത വേട്ടയാടും. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ശ്രുതി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍