ഒരു സിംഗപ്പൂർ ടൂറിനിടെ 80,000 ആളുകൾക്ക് മുന്നിലായിരുന്നു അത് - ശ്രുതി ഹാസൻ പറയുന്നു

കെ ആർ അനൂപ്
വ്യാഴം, 6 ഓഗസ്റ്റ് 2020 (13:30 IST)
നടി ശ്രുതി ഹാസൻ നല്ലൊരു ഗായിക കൂടിയാണ്. നമുക്കെല്ലാം ശ്രുതിയോട് ചോദിക്കാൻ ആഗ്രഹമുള്ള ഒരു ചോദ്യമാണ് നിങ്ങളുടെ ഉള്ളിലുള്ള ഗായികയെ  എപ്പോഴാണ് സ്വയം തിരിച്ചറിഞ്ഞതെന്ന്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ ഇതിനെക്കുറിച്ച് പറയുകയാണ് ശ്രുതി ഹാസൻ.
 
അച്ഛന് ഒരു സിംഗപ്പൂർ ടൂർ ഉണ്ടായിരുന്നു, അദ്ദേഹം പറഞ്ഞു, നീ ഒരു പാട്ടുപാടാൻ പോകുകയാണെന്ന്. അങ്ങനെ 'അമ്മയും നീയേ' എന്ന പാട്ട് പാടേണ്ടി വന്നു. 80,000 ആളുകൾക്ക് മുന്നിൽ പാടിയ എന്റെ ആദ്യ അനുഭവം അതായിരുന്നു. പാടിയതിനുശേഷം കരഘോഷം ലഭിച്ച നിമിഷം വാക്കുകൾ കൊണ്ട് പറയാനാകില്ല, ഈ വികാരം എനിക്ക് ഇഷ്ടമായി.  
 
അപരിചിതരുമായി ഞാൻ ഉണ്ടാക്കിയ ബന്ധത്തിന്റെ വികാരം, വളരെ ശക്തമായി തോന്നുന്ന തരത്തിലുള്ള സ്നേഹം എനിക്ക് അനുഭവപ്പെട്ടു - ശ്രുതി ഹാസൻ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article