നമിതാ പ്രമോദിന്‍റെ അലക്കാത്ത ഡ്രസ് വേണമെന്ന് യുവാവ്, താന്‍ മാത്രമല്ല എല്ലാ സ്ത്രീകളും തരുമെന്ന് നമിത!

Webdunia
തിങ്കള്‍, 21 ജനുവരി 2019 (11:47 IST)
സെലിബ്രിറ്റികളായ പെണ്‍കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും അധിക്ഷേപങ്ങളും അശ്ലീല കമന്‍റുകളും നേരിടേണ്ടിവരാറുണ്ട്. മലയാളത്തിലെ സൂപ്പര്‍നായിക നമിതയ്ക്കാണ് ഏറ്റവുമൊടുവില്‍ ഇത്തരം സോഷ്യല്‍ മീഡിയ ആക്രമണം നേരിടേണ്ടിവന്നിട്ടുള്ളത്.
 
നമിതയുടെ ഇന്‍‌സ്റ്റാഗ്രാമില്‍ ഒരാള്‍ എഴുതിയ അശ്ലീല ചോദ്യം ഇപ്പോള്‍ നമിത തന്നെ പുറം‌ലോകത്തെ അറിയിച്ചിരിക്കുകയാണ്. ചോദ്യത്തിന് വളരെ കൃത്യമായ മറുപടിയും നമിത നല്‍കിയിട്ടുണ്ട്.
 
‘നിന്‍റെ വാഷ് ചെയ്യാത്ത ടി ഷര്‍ട്ട് ഒന്ന് തരുമോ?’ എന്നാണ് ഒരാള്‍ ഇന്‍സ്റ്റാഗ്രാമില്‍ നമിതയോട് ചോദിച്ചത്. അതിന് ഉടന്‍ തന്നെ നമിത മറുപടി നല്‍കി.
 
“ഞാന്‍ ഈ ചോദ്യം എന്തായാലും എന്‍റെ സ്റ്റാറ്റസ് ആക്കുകയാണ്. അപ്പോള്‍ എല്ലാ സ്ത്രീകളും അവരുടെ വാഷ് ചെയ്യാത്ത വസ്ത്രങ്ങള്‍ താങ്കള്‍ക്ക് നല്‍കും. സൌജന്യമായി ഇങ്ങനെ ഒരു ക്ലീന്‍ ഇന്ത്യ ചലഞ്ചിന് മുന്‍‌കൈയെടുത്ത താങ്കള്‍ക്ക് നന്ദി. നിങ്ങളുടെ ഈ ഇനിഷ്യേറ്റീവ് അഭിനന്ദനമര്‍ഹിക്കുന്നതാണ്. ദയവായി താങ്കളുടെ വിലാസം അയച്ചുതരൂ” - എന്നാണ് നമിത നല്‍കിയ മറുപടി.
 
നമിതയുടെ ഈ മറുപടി സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ വൈറലായി. നമിതയ്ക്ക് പിന്തുണ നല്‍കിയും അഭിനന്ദിച്ചും അനവധി കമന്‍റുകളാണ് വരുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article