നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെന്ന് നടൻ ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്തതു മുതൽ മറ്റ് ചില നടിമാരുടെ പേരുകളും കേസിൽ ഉയർന്ന് കേട്ടിരുന്നു. അതിൽ യുവനടി നമിത പ്രമോദും ഉണ്ടായിരുന്നു. അടുത്തിടെ ഇറങ്ങിയ ചിത്രങ്ങളിൽ നമിതയായിരുന്നു ദിലീപിന്റെ നായിക ആയി എത്തിയിരുന്നു. ഇതായിരുന്നു ഗോസിപ്പുകൾ പരക്കാൻ കാരണമായത്.
നടി അക്രമിക്കപ്പെട്ട കേസിലേക്ക് മാധ്യമങ്ങൾ തന്നെ അനാവാശ്യമായി വലിച്ചിഴച്ചുവെന്ന് നടി നമിത പ്രമോദ് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. മലയാളത്തിലെ യുവനടിയുടെ അക്കൗണ്ടിലേക്ക് കോടികള്‍ എത്തിയെന്നും ദിലീപ് നൽകിയ പ്രതിഫലമാണെന്നുമുള്ള രീതിയിലായിരുന്നു വാർത്ത. എന്നാൽ, അത് നമിതയാണെന്ന കാര്യത്തിൽ സ്ഥിരീകരണമുണ്ടായിരുന്നില്ല. എന്നിട്ടും മാധ്യമങ്ങൾ തന്റെ പേരു ചേർത്ത് വാർത്തകൾ നൽകിയെന്ന് നമിത ആരോപിക്കുന്നു.
കോടികള്‍ അക്കൗണ്ടിലേക്ക് വന്ന നടിക്ക് ദിലീപുമായി ബന്ധമുണ്ടെന്നും ദിലീപിനൊപ്പം ചില ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നുവെന്നും വാര്‍ത്തയിലുണ്ടായിരുന്നു. പിന്നീട് ഈ നടി നമിത പ്രമോദാണെന്ന തരത്തിലും പ്രചാരണമുണ്ടായി. എന്നാല്‍ കേസ് അന്വേഷണത്തിന് ശേഷമോ കുറ്റപത്രത്തിലോ അന്വേഷണ സംഘം ഇങ്ങനെയുള്ള കാര്യങ്ങള്‍ പറഞ്ഞതേയില്ല.