അവസരം ലഭിച്ചാല്‍ ആരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഹാക്ക് ചെയ്യാനാണ് ശ്രമിക്കുക എന്നായിരുന്നു ചോദ്യം. മറ്റാരുടേതുമല്ല, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് തന്നെയാകുമെന്ന് ശശി തരൂർ വ്യക്തമാക്കി.
മോദിയുടെ അക്കൗണ്ട് ഹാക്ക് ചെയ്യണമെന്ന് ആഗ്രഹിക്കാനുള്ള കാരണമെന്തെന്ന ചോദ്യത്തിന് അദ്ദേഹം വ്യക്തമായ കാരണം പറയുന്നുണ്ട്. പ്രസംഗത്തില്‍ മാത്രം കസറുന്ന പ്രധാനമന്ത്രിയുടെ തന്ത്രങ്ങള്‍ക്ക് പിന്നിലെ സത്യം തുറന്നുപറയാനുള്ള അവസരമാകും അത്. പ്രധാനമന്ത്രി പ്രസംഗിക്കുന്ന കാര്യങ്ങള്‍ മിക്കതും നടക്കുന്നില്ലെന്നും തരൂര്‍ പരിഹസിക്കുന്നു. വീണ്ടും ഒട്ടേറെ ചോദ്യങ്ങള്‍ തരൂരിനോട് ചോദിക്കപ്പെട്ടു. എല്ലാത്തിനും യുക്തവും ശക്തവുമായ മറുപടിയാണ് അദ്ദേഹം നല്‍കിയത്.