നാലുകോടിയുടെ കാറിൽ കറങ്ങുന്നവർ എത്ര നൽകി? - താരങ്ങളെ കുറ്റപ്പെടുത്തി ഷീല

തിങ്കള്‍, 3 സെപ്‌റ്റംബര്‍ 2018 (10:35 IST)
പ്രളയക്കെടുതിയിൽ നിന്നും കരകയറാൻ ശ്രമിക്കുന്ന കേരളത്തിന് പല നാടുകളിൽ നിന്നുമാണ് സഹായമെത്തുന്നത്. സിനിമ, സാംസ്കാരിക മേഖലകളിൽ നിന്നെല്ലാം നിരവധിയാളുകൾ സംഭാവന നൽകി കഴിഞ്ഞു. മലയാള താരങ്ങളും സംഭാവനകൾ നൽകിയിരുന്നു. എന്നാലിപ്പോഴിതാ, ഇവരെ കുറ്റപ്പെടുത്തി നടി ഷീല രംഗത്തെത്തിയിരിക്കുകയാണ്.
 
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സിനിമാ താരങ്ങള്‍ നല്‍കിയ സംഭാവനയെ കുറ്റപ്പെടുത്തിയാണ് നടി രംഗത്തെത്തിയത്. നാലുകോടിയുടെ കാറില്‍ നടക്കുന്നവര്‍ എത്ര രൂപ നല്‍കിയെന്ന് സ്വയം ചിന്തിക്കണം. ഒരു സിനിമയ്ക്ക് കിട്ടുന്ന തുകയെങ്കിലും താരങ്ങള്‍ നല്‍കണമായിരുന്നുവെന്ന് അഞ്ചു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയശേഷം ഷീല പറഞ്ഞു. 
 
ഒരു സിനിമയ്ക്ക് വാങ്ങുന്ന പ്രതിഫലമെങ്കിലും മലയാള സിനിമയിലെ അഭിനേതാക്കള്‍ പ്രളയക്കെടുതി അനുഭവിക്കുന്നവര്‍ക്ക് നല്‍കണം. ജനങ്ങള്‍ ടിക്കറ്റിനായി മുടക്കിയ പണം ഉപയോഗിച്ചാണ് ഞങ്ങള്‍ സിനിമാക്കാര്‍ വളര്‍ന്നത്- ഷീല പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍