ജാനുവാകേണ്ടിയിരുന്നത് മഞ്ജു വാര്യർ, പക്ഷെ സംഭവിച്ചത് മറ്റൊന്ന്; വെളിപ്പെടുത്തൽ

തുമ്പി ഏബ്രഹാം
ചൊവ്വ, 19 നവം‌ബര്‍ 2019 (14:47 IST)
വിജയ് സേതുപതിയെയും തൃഷയെയും കേന്ദ്രകഥാപാത്രങ്ങളാക്കി സി പ്രേംകുമാർ സംവിധാനം ചെയ്ത 96 എന്ന സിനിമ തമിഴിൽ മാത്രമല്ല, മലയാളത്തിനും മറ്റ് തെന്നിന്ത്യൻ ഭാഷകളിലും വൻ തരംഗമായിരുന്നു സൃഷ്ടിച്ചത്. റാമായി വിജയ് സേതുപതിയും ജാനുവായി തൃഷയും വെള്ളിത്തിരയിൽ എത്തിയപ്പോൾ പ്രേക്ഷകർക്ക് ലഭിച്ചത് ഒരിക്കലും മറക്കാനാകാത്ത ഒരു സിനിമാ അനുഭവമായിരുന്നു. എന്നാൽ ഈ ചിത്രത്തിൽ ജാനുവായി ആഭിനയിക്കേണ്ടിയിരുന്നത് തൃഷയല്ല മറിച്ച് മഞ്ജു വാര്യരായിരുന്നു എന്നായിരുന്നു സത്യം.
 
ഫിൽമീ ബീറ്റിന് നൽകിയ അഭിമുഖത്തിലാണ് മഞ്ജു വാര്യരുടെ വെളിപ്പെടുത്തൽ. അടുത്തിടെ ദുബായിൽ ഒരു അവാർഡ് ഫങ്‌ഷന് പോയപ്പോഴാണ് താൻ ഇക്കാര്യം അറിഞ്ഞതെന്നും മഞ്ജു പറഞ്ഞു. മഞ്ജുവിന്റെ വാക്കുകൾ ഇങ്ങനെ:
 
പരിപാടി കഴിഞ്ഞ് ഞാൻ പോകുമ്പോൾ വിജയ് പുറകെ ഓടിവന്നു. 96ന്റെ സംവിധായകൻ പ്രേം നിങ്ങളെ കാണണം എന്ന് വിജയ് എന്നോട് പറഞ്ഞു. പ്രേം അപ്പോൾ എന്നോട് പറഞ്ഞു, ഞാൻ നിങ്ങളുടെ ആരാധകനാണ്. 96ലേക്ക് നിങ്ങളെ കൊണ്ടുവരാൻ ഒരുപാട് ശ്രമിച്ചിരുന്നുവെന്നും, പക്ഷെ എങ്ങനെ കോണ്ടാക്‌ട് ചെയ്യണമെന്ന് അറിയില്ലായിരുന്നു, ഇത് കേട്ടപ്പോൾ താൻ ഷോക്കായി പോയെന്നും മഞ്ജു പറയുന്നു. സർ എന്താണ് പറയുന്നതെന്നും, ഒരു തവണ വിളിച്ചിരുന്നേൽ താൻ ഓടി വരില്ലായിരുന്നോയെന്നും മറുപടി പറഞ്ഞെന്നും മഞ്ജു പറയുന്നു.  
 
തന്നോട് സംസാരിക്കാൻ സംവിധായകൻ ശ്രമിച്ചിരുന്നുവെന്നും എന്നാൽ വിജയുടെ ഡേറ്റുമായി ക്യാഷായതാണ് അവസാനം സംഭവിച്ചതെന്നും മഞ്ജു വ്യക്തമാക്കുന്നു. ജാനു എന്ന കഥാപാത്രം തൃഷയെക്കാൾ നന്നായി മറ്റാരും ചെയ്യില്ല എന്ന് താൻ വിശ്വസിക്കുന്നുവെന്നും മഞ്ജു വ്യക്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

Next Article