പാര്‍വതിക്കാണ് എന്‍റെ പിന്തുണ - മമ്മൂട്ടി

Webdunia
വ്യാഴം, 28 ഡിസം‌ബര്‍ 2017 (22:06 IST)
നടി പാര്‍വതിക്കെതിരെ സൈബര്‍ ആക്രമണം രൂക്ഷമായപ്പോള്‍ താന്‍ അവരെ വിളിച്ച് പിന്തുണ അറിയിച്ചിരുന്നതായി മെഗാസ്റ്റാര്‍ മമ്മൂട്ടി. അഭിപ്രായം പറയാന്‍ പാര്‍വതിക്ക് സ്വാതന്ത്ര്യമുണ്ടെന്നും മമ്മൂട്ടി വ്യക്തമാക്കി.
 
ആവിഷ്കാര സ്വാതന്ത്ര്യം പോലെയാണ് അഭിപ്രായ സ്വാതന്ത്ര്യവും. എനിക്കുവേണ്ടി സംസാരിക്കാന്‍ ഞാന്‍ ആരെയും നിയോഗിച്ചിട്ടില്ല. അര്‍ത്ഥവത്തായ സംവാദങ്ങളാണ് വേണ്ടത്. വിവാദങ്ങള്‍ക്ക് പിറകേ താന്‍ പോകാറില്ലെന്നും മമ്മൂട്ടി വ്യക്തമാക്കി.
 
കസബ എന്ന ചിത്രത്തെ പരാമര്‍ശിച്ച് പാര്‍വതി നടത്തിയ അഭിപ്രായപ്രകടനം സോഷ്യല്‍ മീഡിയയില്‍ വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. ഒടുവില്‍ തനിക്കെതിരെയുള്ള സൈബര്‍ ആക്രമണത്തില്‍ പാര്‍വതി പൊലീസില്‍ പരാതി കൊടുക്കുകയും ചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

Next Article