ഫേസ്ബുക്കില്‍ അക്കൗണ്ട് തുടങ്ങാന്‍ ഇനി ആധാര്‍ കാര്‍ഡ് നിര്‍ബന്ധം !

വ്യാഴം, 28 ഡിസം‌ബര്‍ 2017 (08:15 IST)
ആധാര്‍ കാര്‍ഡ് ഫേസ്ബുക്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. പുതിയതായി ഫേസ്ബുക്ക് അക്കൗണ്ട് എടുക്കുന്നവര്‍ ആധാറിലെ പേര് നല്‍കണമെന്ന പുതിയ ഫീച്ചര്‍ നടപ്പിലാക്കാനുള്ള ആലോചനയിലാണ് ഫേസ്ബുക്ക് അധികൃതര്‍.
 
വ്യാജ അക്കൗണ്ടുകളെ പ്രതിരോധിക്കുക്കയെന്നതാണ് ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. നിലവില്‍ ഫേസ്ബുക്കില്‍ ധാരാളം വ്യാജ അക്കൗണ്ടുകള്‍ ഉണ്ട്. ഇത് കണ്ടെത്തുന്നതിനുള്ള നടപടികള്‍ ഫേസ്ബുക്ക് നേരത്തെ ആരംഭിച്ചിരുന്നു. വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ഫേസ്ബുക്ക് പുതിയ ഫീച്ചര്‍ ആരംഭിക്കുന്നത്. 
 
കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും പരസ്പരം എളുപ്പത്തില്‍ കണ്ടെത്തുന്നതിന് പുതിയ നീക്കം സഹായകമാകും എന്നാണ് ഇതു സംബന്ധിച്ച് നല്‍കുന്ന വിശദീകരണം. ഒരു റെഡ്ഡിറ്റ് ഉപയോക്താവാണ് ഇക്കാര്യം പുറത്തുവിട്ടത്. മൊബൈല്‍ ഫോണില്‍ നിന്നും പുതിയ അക്കൗണ്ട് നിര്‍മ്മിക്കാന്‍ ശ്രമിക്കവെ ആധാര്‍ വിവരങ്ങള്‍ ചോദിച്ചുകൊണ്ടുള്ള ഫീച്ചര്‍ ശ്രദ്ധയില്‍പെട്ടുവെന്ന് ഇയാള്‍ പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍