'ഇന്നും മമ്മൂട്ടിയുടെ ആരാധകന്‍', രജനികാന്തിനൊപ്പം ഒരു ഫോട്ടോയെടുക്കണം,മനസ്സ് തുറന്ന് ജോജു ജോര്‍ജ്

കെ ആര്‍ അനൂപ്

ബുധന്‍, 30 ജൂണ്‍ 2021 (09:03 IST)
ചെറിയ വേഷങ്ങളിലൂടെ ചെയ്ത് സിനിമയില്‍ തന്റെതായ ഇടം കണ്ടെത്തിയ നടനാണ് ജോജു ജോര്‍ജ്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു മമ്മൂട്ടി ചിത്രത്തില്‍ കുറച്ച് ഡയലോഗുകള്‍ മാത്രമുള്ള കഥാപാത്രമായി അഭിനയിച്ച ജോജു ഇന്ന് വണ്ണില്‍ മെഗാസ്റ്റാറിന് ഒപ്പം ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചു. സഹ താരമായി അല്ല ഒരു ഫാന്‍ ബോയിയാണ് ഇപ്പോഴും മമ്മൂട്ടിയെ കാണുന്നതെന്ന് ജോജു ജോര്‍ജ് പറയുന്നു. 
 
ഒരു മമ്മൂട്ടി ചിത്രത്തിലായിരുന്നു ജോജുവിന് ആദ്യമായി ഡയലോഗ് അവതരിപ്പിക്കാന്‍ അവസരം ലഭിച്ചത്. ആ അനുഭവത്തെക്കുറിച്ച് തുറന്നുപറയുകയാണ് ജോജു ജോര്‍ജ്.
 
'ഇത് എന്റെ വലിയ ഭാഗ്യമാണ്; എനിക്ക് മറ്റെന്തു പറയാന്‍ കഴിയും? ഇപ്പോള്‍ പോലും ഞാന്‍ ഈ ആളുകളെ കണ്ടുമുട്ടുമ്പോള്‍, മുമ്പത്തെപ്പോലെ തന്നെ എനിക്ക് ആവേശം തോന്നുന്നു. ഞാന്‍ ചെന്നൈയില്‍ വരുമ്പോള്‍ തലൈവര്‍ രജനീകാന്തിനൊപ്പം ഒരു ഫോട്ടോയെടുക്കണമെന്ന് ഞാന്‍ സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിനോട് പറഞ്ഞു. ഞാന്‍ അദ്ദേഹത്തെ ഇതുവരെയും കണ്ടിട്ടില്ല, അത്തരം ആളുകള്‍ എനിക്ക് അത്ഭുതങ്ങളാണ്. മമ്മൂക്ക, ധനുഷ് സാര്‍ തുടങ്ങിയ വലിയ താരങ്ങള്‍ക്കൊപ്പം വര്‍ക്ക് ചെയ്യുവാന്‍ ആയി ഞാന്‍ സെറ്റുകളിലേക്ക് പോകുന്നത് ഒരു സഹനടനായിട്ടല്ല ഒരു ആരാധകനായാണ്.    
 
ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തിലാണ് ജോജു ജോര്‍ജ് മനസ്സ് തുറന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍