മമ്മൂട്ടിയുടെ വണ്‍ ബോളിവുഡിലേക്ക്, റീമേക്ക് അവകാശം സ്വന്തമാക്കി ബോണി കപൂര്‍

കെ ആര്‍ അനൂപ്

തിങ്കള്‍, 28 ജൂണ്‍ 2021 (14:07 IST)
മമ്മൂട്ടിയുടെ വണ്‍ ബോളിവുഡിലേക്ക്. ബോണി കപൂറാണ് റീമേക്ക് അവകാശങ്ങള്‍ സ്വന്തമാക്കിയത്.ഹിന്ദി, തമിഴ്, തെലുങ്ക് ഉള്‍പ്പടെ ഇന്ത്യയിലെ മറ്റ് ഭാഷകളിലേയ്ക്കുമുള്ള റിമേക്ക് അവകാശമാണ് ലഭിച്ചത്. മാര്‍ച്ച് 26 ന് തിയേറ്ററുകളിലെത്തിയ വണ്‍ ഒരുമാസത്തിനകം ഏപ്രില്‍ 27ന് ഒ.ടി.ടി പ്ലാറ്റ്‌ഫോമിലും റിലീസ് ചെയ്തിരുന്നു. നേരത്തെ ഹെലന്‍ സിനിമയുടെ റീമിക്ക് അവകാശം ബോണി കപൂര്‍ സ്വന്തമാക്കിയിരുന്നു.
 
മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ രണ്ടാമത്തെ റിലീസ് എന്ന പ്രത്യേകത കൂടിയുണ്ടായിരുന്നു വണ്ണിന്.റൈറ്റ് ടു റീകാള്‍ എന്ന വിഷയം പ്രേക്ഷകരുടെ മനസ്സിലേക്ക് എത്തിക്കാന്‍ സിനിമയ്ക്കായി. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ബോബി-സഞ്ജയ് ടീമാണ് തിരക്കഥയൊരുക്കുന്നത്.
 
വൈദി സോമസുന്ദരം ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ഗോപിസുന്ദര്‍ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.ഇച്ചായിസ് പ്രൊഡക്ഷന്‍സാണ് സിനിമ നിര്‍മ്മിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍