‘അത് മമ്മൂട്ടി തന്ന വാക്കാണ്, നടക്കും’- താരത്തിന്റെ തുറന്നു പറച്ചിൽ

Webdunia
ബുധന്‍, 14 നവം‌ബര്‍ 2018 (10:50 IST)
മലയാള സിനിമാ ലോകത്ത് ഇപ്പോൾ ചർച്ചയാകുന്നത് കുഞ്ഞാലി മരയ്ക്കാരും കർണനുമാണ്. മോഹൻലാലും മമ്മൂട്ടിയും ഒരേ സമയം കുഞ്ഞാലി മരയ്ക്കാർ ആയി എത്തുന്നുവെന്ന വാർത്ത ഏവരും ആഘോഷമാക്കിയിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് കർണന്റേയും പുതിയ വിശേഷങ്ങൾ പുറത്തുവരുന്നത്. 
 
പി ശ്രീകുമാറിന്റെ കർണന്റെ തിരക്കഥ ആദ്യം വായിച്ചത് മോഹൻലാൽ ആണ്. അതിനു ശേഷമാണ് തിരക്കഥയും സിനിമയും മമ്മൂട്ടിയുടെ അടുത്തെത്തിയത്. സിനിമ നടക്കുമെന്ന് തന്നെയാണ് ശ്രീകുമാറും വിശ്വസിക്കുന്നത്. അടുത്തിടെ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം അത് തുറന്നു പറയുന്നുമുണ്ട്.
 
പല തവണ നോക്കി. നടന്നില്ല. ഒരു പ്രൊഡ്യൂസറെ കിട്ടാൻ മമ്മൂട്ടി പല വഴി ശ്രമിച്ചു. പല കാരണങ്ങൾ കൊണ്ട് അതും നടന്നില്ല. ഒരു നിർമാതാവ് ഏറ്റെടുക്കാൻ തയ്യാറായി വന്നാൽ താൻ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന പടത്തിൽ നിന്നും മൂന്നാമത്തെ പടമായി കർണൻ ചെയ്യാം എന്നാണ് മമ്മൂട്ടി തനിക്ക് വാക്ക് തന്നിരിക്കുന്നതെന്ന് ശ്രീകുമാർ പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article