മലയാള സിനിമയിൽ ഇന്ന് മുന്നിട്ടു നിൽക്കുന്ന നടനാണ് ഫഹദ് ഫാസിൽ ഏറെ ആരാധകരാണ് താരത്തിനുള്ളത്. ഇപ്പോഴിതാ തന്റെ ഇഷ്ടപ്പെട്ട നായികയെക്കുറിച്ച് തുറന്ന് പറയുകയാണ് താരം.നടി ശോഭയോട് കുട്ടിക്കാലത്ത് വലിയ ഒരു ആരാധന തോന്നിയിരുന്നുവെന്നു ഫഹദ് പറയുന്നു. ഉള്‍ക്കടല്‍ പോലെയുള്ള ചിത്രത്തിലെ ശോഭയുടെ പ്രകടനം വിലയിരുത്തി കൊണ്ടായിരുന്നു ഫഹദ് തന്റെ ഇഷ്ടനായികയെക്കുറിച്ച് പറഞ്ഞത്.
1960-കളില്‍ മലയാള സിനിമയിലെത്തിയ ശോഭ എണ്‍പതുകളുടെ തുടക്കം വരെയും മലയാള സിനിമയുടെ ഭാഗമായിരുന്നു. ഉള്‍ക്കടല്‍, ശാലിനി എന്റെ കൂട്ടുകാരി, ബന്ധനം. ലില്ലിപ്പൂക്കൾ, രണ്ടു പെണ്‍കുട്ടി, തുടങ്ങിയവയാണ് ശോഭയുടെ ശ്രദ്ധേയ ചിത്രങ്ങള്‍. 1979-ല്‍ പശി എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്കാരവും ശോഭയ്ക്ക് ലഭിച്ചിരുന്നു. 1965-ല്‍ പുറത്തിറങ്ങിയ ജീവിത യാത്ര എന്ന ചിത്രത്തില്‍ ബാലതാരമായിട്ടാണ് ശോഭ മലയാള സിനിമയിലേക്ക് എത്തുന്നത്, കെജി ജോര്‍ജ്ജ് സംവിധാനം ചെയ്ത ഉള്‍ക്കടല്‍ എന്ന ചിത്രമാണ് ശോഭയ്ക്ക് വലിയ ഒരു ബ്രേക്ക് സമ്മാനിച്ചത്.