ആക്രമിക്കപ്പെട്ട നടിയെ വളരെ അടുത്തറിയാം, അവരുടെ അവസരങ്ങള്‍ ഞാന്‍ ഇല്ലാതാക്കിയിട്ടില്ല: ദിലീപ് തുറന്നുപറയുന്നു!

Webdunia
ബുധന്‍, 19 ജൂണ്‍ 2019 (15:33 IST)
ആക്രമിക്കപ്പെട്ട നടിയുടെ അവസരങ്ങള്‍ ഇല്ലാതാക്കാനായി താന്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്ന് ജനപ്രിയനായകന്‍ ദിലീപ്. തനിക്ക് അവരെ വളരെ അടുത്തറിയാമെന്നും അവര്‍ക്കൊപ്പം സിനിമകള്‍ ചെയ്യാതിക്കാന്‍ കാരണം തനിക്ക് കംഫര്‍ട്ടബിള്‍ ആയവര്‍ക്കൊപ്പം മാത്രമേ ജോലി ചെയ്യാന്‍ പറ്റൂ എന്നതുകൊണ്ടാണെന്നും ദിലീപ് പറയുന്നു.
 
താന്‍ ഈ കേസില്‍ ഉള്‍പ്പെട്ടപ്പോഴും വിവാദം ഉണ്ടായപ്പോഴുമൊക്കെ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്നു എന്നും എന്നാല്‍ മകളെ ഓര്‍ത്തുമാത്രമാണ് ചെയ്യാതിരുന്നതെന്നും ദിലീപ് പറയുന്നു. 
 
ഇതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ വല്ലാതെ അസ്വസ്ഥനാക്കിയിരുന്നു. ഈ വിവാദവും ആരോപണവും വളരെ ഗൌരവമുള്ളതാണ്. സാധാരണ ഉയരുന്ന ഗോസിപ്പുകള്‍ പോലെയല്ലെന്നും ഒരു അഭിമുഖത്തില്‍ ദിലീപ് പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article