ഞാൻ ചീഫ് ഗസ്റ്റ് ആയി വന്നു, മിലിറ്ററി യൂണിഫോമിൽ പൃഥ്വി എത്തി: ബാലചന്ദ്രമേനോൻ

കെ ആർ അനൂപ്
ശനി, 1 ഓഗസ്റ്റ് 2020 (14:16 IST)
ബാലചന്ദ്രമേനോനെ കുറച്ച് പ്രത്യേകിച്ച് മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. അദ്ദേഹം തന്റെ യൂട്യൂബ് ചാനലിലൂടെ സുകുമാരനെ കുറിച്ചുള്ള ഓർമകൾ പങ്കുവെച്ചിരുന്നു. ഫിൽമി ഫ്രൈഡേയിലെ പുതിയ ലക്കത്തിൽ പൃഥ്വിരാജിനെകുറിച്ചും ഇന്ദ്രജിത്തിനെ കുറിച്ചുമെല്ലാം പറയുന്നുണ്ട്.
 
എല്ലാ കാര്യങ്ങളിലും കൃത്യമായ പ്ലാനിങ് ഉള്ള ആളാണ് സുകുമാരൻ. പുറമേ പരുക്കനായുള്ള ആളാണെങ്കിലും ഉള്ളിൽ പാവമാണ്. സുകുമാരന്റെ നടക്കാതെ പോയ ആഗ്രഹമായിരുന്നു സംവിധാനം. സൈനിക് സ്കൂളിൽ ഞാൻ ചീഫ് ഗസ്റ്റ് ആയി വന്ന സമയത്ത് മിലിറ്ററി യൂണിഫോമിൽ പൃഥ്വി എത്തിയത് ഇപ്പോഴും ഓർക്കുന്നു. സുകുമാരന്റെ ഗുണങ്ങൾ ഒരുപാട് കിട്ടിയിരിക്കുന്നത് പൃഥ്വിരാജിനാണെന്നും ബാലചന്ദ്രമേനോൻ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article