ലവ് ആക്ഷൻ ഡ്രാമയ്ക്കെതിരെ ആസൂത്രിതമായ ഡീഗ്രേഡിംഗ്; സ്ക്രീൻ ഷോട്ടുകളടക്കം ആരോപണവുമായി അജു വർഗീസ്

Webdunia
വെള്ളി, 6 സെപ്‌റ്റംബര്‍ 2019 (11:19 IST)
ലവ് ആക്ഷൻ ഡ്രാമയ്ക്കെതിരെ ആസൂത്രിതമായ ഡീഗ്രേഡിംഗ് നടക്കുന്നുവെന്ന് ചിത്രത്തിന്‍റെ നിർമാതാവും നടനുമായ അജു വർഗീസ്.തന്‍റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് അജു ഇത് പങ്കുവച്ചിരിക്കുന്നത്. ബുക്ക്‌മൈഷോയിൽ മൂന്നു പേർ എഴുതിയിരിക്കുന്ന റിവ്യൂ സ്ക്രീൻ ഷോട്ടുകൾ പങ്കു വെച്ചു കൊണ്ടാണ് അജു രംഗത്തെത്തിയത്.  റോബിൻ, റെനിൽ, സഫ്നാസ് എന്നീ പേരുകളിലുള്ള മൂന്നു പേരുടെ റിവ്യൂകളാണ് സ്ക്രീൻ ഷോട്ടിലുള്ളത്. മൂവരും നൽകിയിരിക്കുന്നത് 30 ശതമാനം റേറ്റിംഗ് ആണ്.
 
പക്ഷേ, മൂന്ന് റിവ്യൂവിന്‍റെയും കുറിപ്പ് ഒരു പോലെയാണ്. കോപ്പി-പേസ്റ്റ് എന്ന് നിസംശയം പറയാവുന്ന ഈ റിവ്യൂകൾ ആസൂത്രിതമായി ചിത്രത്തെ തകർക്കാനുള്ള നീക്കമാണെന്നാണ് അജു പറയുന്നത്. ആദ്യ പകുതി നന്നായിരുന്നെന്നും രണ്ടാം പകുതി വളരെ മോശമാണെന്നുമാണ് റിവ്യൂകളിൽ കുറിച്ചിരിക്കുന്നത്. 
 
കൊള്ളാം മക്കളെ കൊള്ളാം.സാരമില്ല പഴശ്ശിയുടെ യുദ്ധം കമ്പനി കാണാൻ ഇരിക്കുന്നതെ ഉള്ളു. എന്നാണ് അജു ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്. നടൻ ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലവ് ആക്ഷൻ ഡ്രാമ. നിവിൻ പോളി, നയൻതാര എന്നിവരാണ് പ്രധാനവേഷത്തിലെത്തുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article