'അവൾക്കൊരു കാമുകനുണ്ടായിരുന്നു, പുള്ളിയെ കല്യാണം കഴിക്കാനായിരുന്നു അവൾക്കിഷ്ടം, വിജയശ്രീ ആത്മഹത്യ ചെയ്തതായി കരുതുന്നില്ലെന്ന് ശ്രീലത നമ്പൂതിരി

Webdunia
വെള്ളി, 30 ഓഗസ്റ്റ് 2019 (11:16 IST)
മലയാളികളുടെ ഒരുകാലത്തെ സ്വപ്‌ന സുന്ദരിയായിരുന്നു വിജയശ്രീ. അക്കാലത്തിറങ്ങിയ സിനിമകളിലെല്ലാം വിജയ ഘടകമായിരുന്നു വിജയശ്രീ. എന്നാല്‍ തന്റെ ഇരുപത്തിയൊന്നാമത്തെ വയസില്‍ വിജയശ്രീ മരണപ്പെട്ടു. നടി ആത്മഹത്യ ചെയ്തതാണെന്നും അല്ലായെന്നുമുള്ള സംസാരങ്ങള്‍ അന്നും ഇന്നും തുടരുകയാണ്.
 
വിജയശ്രീയുടെ മരണം ഒരു ആത്മഹത്യയാണെന്ന് വിശ്വസിക്കാന്‍ തനിക്ക് കഴിയില്ലെന്ന് പറയുകയാണ് നടി ശ്രീലത നമ്പൂതിരി. നിരവധി സിനിമകളില്‍ ഒപ്പം അഭിനയിച്ചിട്ടുള്ള തനിക്ക് വിജയശ്രീയെ അറിയാമായിരുന്നെന്നും അവര്‍ ഒരിക്കലും ആത്മഹത്യ ചെയ്തതായി കരുതുന്നില്ലെന്നും ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ശ്രീലത നമ്പൂതിരി വ്യക്തമാക്കി.
 
‘വിജയശ്രീ എന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയായിരുന്നു. നല്ലൊരു ഫിഗറായിരുന്നു വിജയശ്രീയുടെത്. വിജയശ്രീയുടെ മരണം ഇപ്പോഴും ഭയങ്കര ദുരൂഹതയിലാണ് പോകുന്നത്. അവര്‍ ആത്മഹത്യ ചെയ്തതാണെന്നൊന്നും നമുക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. അവള്‍ക്കൊരു ലവര്‍ ഉണ്ടായിരുന്നു. ആ പുള്ളിയെ കല്യാണം കഴിക്കാനായിരുന്നു അവള്‍ക്കിഷ്ടം. ഷൂട്ടിംഗ് ഇല്ലാതിരുന്ന സമയത്തൊക്ക മദ്രാസില്‍ ഞങ്ങള്‍ ഒരുമിച്ച് ഒരുപാട് യാത്ര ചെയ്തിട്ടുണ്ട്.’- ശ്രീലത പറഞ്ഞു.
 
‘ബെംഗളൂരുവില്‍ ഒരു ഷൂട്ടിംഗ് നടക്കുന്ന സമയത്താണ് വിജയശ്രീ ആത്മഹത്യ ചെയ്തുവെന്ന് അറിയുന്നത്. ‘വിജയശ്രീ ഒരു ചായ കുടിച്ചു. അതുകഴിഞ്ഞപ്പോള്‍ കുഴഞ്ഞു വീഴുകയായിരുന്നുവെന്നാണ്’ അന്ന് കേട്ടിരുന്നത്.’ ശ്രീലത പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article