മമ്മൂട്ടിയുടെ ഗ്യാംഗ്സ്റ്റര്‍ എന്ന അധോലോക ത്രില്ലറാണ് തിയേറ്ററുകളില്‍ സെവന്‍ത് ഡേയുടെ എതിരാളി. ഈ സിനിമകള്‍ തമ്മിലായിരിക്കും വിഷുവിന് പ്രധാന മത്സരം എന്ന് ഉറപ്പ്. എന്നാല്‍ ഗ്യാംഗ്സ്റ്ററിനെ പേടിക്കേണ്ടതില്ലെന്ന നിലപാട് തന്നെയാണ് സെവന്‍ത് ഡേയുടെ സംവിധായകന്‍ ശ്യാംധറിനുള്ളത്.
“ആഷിഖ് അബുവും മമ്മൂട്ടിയും ഒരു സംവിധായകനെന്ന നിലയിലും ഒരു നടനെന്ന നിലയിലും കഴിവു തെളിയിച്ചവരാണ്. അവര്‍ക്ക് ടെന്‍ഷന്റെ ഒരു ആവശ്യവുമില്ല. ഗ്യാംഗ്സ്റ്ററിനെതിരെ മത്സരിക്കുന്ന ഒരു പടം എന്ന രീതിയില്‍ സെവന്‍ത് ഡേ കാണേണ്ടതില്ല. ഇനി ആര്‍ക്കെങ്കിലും അങ്ങനെ കാണണമെങ്കില്‍ ഗ്യാംഗ്സ്റ്ററിനൊപ്പം മത്സരിക്കാവുന്ന ഒരു സിനിമ തന്നെയാണ് സെവന്‍ത് ഡേയും. ഏതു സിനിമ കാണണമെന്ന് തീരുമാനിക്കേണ്ടത് പ്രേക്ഷകനാണ്” - മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ശ്യാംധര്‍ പറയുന്നു.