സുരേഷ്ഗോപി ‘ടോമി ഈപ്പന്‍’‍, കാഞ്ഞിരപ്പള്ളിക്കാരന്‍ അച്ചായന്‍!

Webdunia
വ്യാഴം, 13 ജൂണ്‍ 2013 (20:28 IST)
PRO
ലേലം, വാഴുന്നോര്‍ - സുരേഷ്ഗോപിക്ക് ഗംഭീര കഥാപാത്രങ്ങളെ സമ്മാനിച്ച ചിത്രങ്ങള്‍. ഈ സിനിമകള്‍ രണ്ടും സംവിധാനം ചെയ്തത് ജോഷിയാണ്. ആനക്കാട്ടില്‍ ചാക്കോച്ചി, കുട്ടപ്പായി എന്നീ അച്ചായന്‍ കഥാപാത്രങ്ങളെയാണ് സുരേഷ്ഗോപി ഈ സിനിമകളില്‍ അവതരിപ്പിച്ചത് എന്ന പ്രത്യേകതയുണ്ട്. എന്തായാലും സുരേഷ്ഗോപിക്ക് വീണ്ടും ഒരു അച്ചായന്‍ കഥാപാത്രത്തെ നല്‍കുകയാണ് ജോഷി.

‘സലാം കാ‍ശ്മീര്‍’ എന്ന പുതിയ ചിത്രത്തിലാണ് സുരേഷ്ഗോപിക്ക് അടിപൊളി കഥാപാത്രം. ‘ടോമി ഈപ്പന്‍’ എന്ന കാഞ്ഞിരപ്പള്ളിക്കാരന്‍ അച്ചായനായാണ് ആക്ഷന്‍ സൂപ്പര്‍സ്റ്റാര്‍ മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്നത്. നല്ലരീതിയില്‍ ജീവിക്കുന്ന ഒരു കുടുംബത്തിലേക്ക് കടന്നുകയറ്റം നടത്തുകയാണ് ടോമി ഈപ്പന്‍. സിനിമയുടെ സസ്പെന്‍സ് എലമെന്‍റ് കൂടിയാണ് ടോമി ഈപ്പന്‍ എന്ന കഥാപാത്രം.

സേതു തിരക്കഥയെഴുതുന്ന സലാം കാശ്മീര്‍ തൊടുപുഴയില്‍ ചിത്രീകരണം പുരോഗമിക്കുകയാണ്. ഈ ഷെഡ്യൂള്‍ അവസാനിച്ചാല്‍ ചിത്രം കാശ്മീരിലേക്ക് ഷിഫ്റ്റ് ചെയ്യും. ജയറാമാണ് ഈ സിനിമയിലെ മറ്റൊരു നായകന്‍.

അടുത്ത പേജില്‍ - സിനിമയ്ക്ക് എന്നെ വേണമെങ്കില്‍ ഞാന്‍ ഉണ്ടാകും: സുരേഷ്ഗോപി

PRO
സിനിമയ്ക്ക് തന്നെ വേണമെങ്കില്‍ താന്‍ ഉണ്ടാകുമെന്നും ഇല്ലെങ്കില്‍ ഇല്ലെന്നും സുരേഷ്ഗോപി. താന്‍ സിനിമയില്‍ ഉണ്ടാകണോ എന്നതിനെക്കുറിച്ച് തീരുമാനിക്കുന്നത് ജനങ്ങളല്ലെന്നും ചില നിയമങ്ങളൊക്കെ ഇവിടെ ഉണ്ടാക്കുന്നവരാണെന്നും അവര്‍ തന്‍റെ കാര്യവും തീരുമാനിക്കുമെന്നും സുരേഷ്ഗോപി പറഞ്ഞു.

‘സലാം കാശ്മീര്‍’ എന്ന സിനിമയുടെ ചിത്രീകരണത്തിനായി തൊടുപുഴയില്‍ എത്തിയപ്പോള്‍ ഒരു മാധ്യമത്തോട് സംസാരിക്കുകയായിരുന്നു സുരേഷ്ഗോപി.

“ഞാന്‍ ഒരു ഇടവേളയും എടുത്തിട്ടില്ല. തിരക്കില്‍ ഓടിക്കൊണ്ടിരിക്കുക തന്നെയായിരുന്നു. ഷങ്കര്‍ സാറിന്‍റെ ഐ എന്ന തമിഴ് ചിത്രത്തില്‍ അഭിനയിച്ചു. പിന്നെ എന്‍റെ ഗെയിം ഷോയുടെ തിരക്കിലായിരുന്നു. സിനിമയില്‍ നിന്ന് അകന്നുനിന്ന കാലത്ത് പ്രേക്ഷകരുമായി കൂടുതല്‍ അടുത്തു. ഗെയിംഷോയിലൂടെ ഞാന്‍ മലയാളി പ്രേക്ഷകരുടെ വീട്ടിലെത്തുകയായിരുന്നു” - സുരേഷ്ഗോപി വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

വായിക്കുക

എല്ലാം കാണുക

ഏറ്റവും പുതിയത്