പ്രകാശം പരത്തുന്ന ചിരിയുമായി ബോളിവുഡ് കീഴടക്കിയ വിദ്യാബാലന്‍ എന്ന മലയാളി പെണ്‍കുട്ടി ഇണയെ തിരയുന്നു. ഒപ്പം അഭിനയിക്കുന്നവരോടെല്ലാം വിദ്യയുടെ പേര് ചേര്‍ക്കാന്‍ ബോളിവുഡ് പാപ്പിരാസികള്‍ മെനക്കെടുമ്പോള്‍ വിദ്യ പ്രഖ്യാപിക്കുന്നു, ഞാന്‍ ഇപ്പോള്‍ ഒറ്റയ്‌ക്കാണ്, ഇണയെ കണ്ടെത്താന്‍ തയ്യാറാണ്. ‘പര്‍നീത’യിലെ കുലീനപരിവേഷവുമായി ബോളിവുഡില്‍ അവതരിച്ച വിദ്യ ഇപ്പോള്‍ ഇമേജ്‌മാറ്റാത്തിനുള്ള പരിശ്രമത്തിലാണ്. ഗ്ലാമറസ് ആകുന്നതില്‍ തെറ്റില്ലെന്ന് വിശ്വസിക്കുന്ന വിദ്യ പുതിയ ചിത്രമായി ‘കിസ്‌മത്ത് കണക്ഷനില്‍ ’ അല്‌പം ഗ്ലാമറസായി തന്നെ എത്തുന്നു. പുതിയ വിശേഷങ്ങളെ കുറിച്ച് വിദ്യയോട് ചോദിക്കാം.
? സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത ലോകത്ത് നിന്നാണ് വിദ്യ സിനിമയിലെത്തുന്നത്, ഇത്ര ചെറിയ കാലഘട്ടത്തില്‍ ഇത്രയും വലിയ നേട്ടങ്ങള്‍ എങ്ങനെ സ്വന്തമാക്കി
അതേ, എനിക്ക് ബോളിവുഡില്‍ വലിയ പിടിപാടൊന്നും ഇല്ലായിരുന്നു. പക്ഷെ എന്‍റെ മാതാപിതാക്കള്‍ക്ക് എന്‍റെ സിനിമ സ്വപ്‌നങ്ങളെ കുറിച്ച് ധാരണ ഉണ്ടായിരുന്നു. സിനിമ എന്നത് എനിക്ക് എപ്പോഴും വലിയ വികാരമായിരുന്നു. എന്നോടൊപ്പം നിന്ന് പിന്തുണ നല്‌കുന്ന നല്ല കുടുംബം എനിക്കുണ്ട്.
? സിനിമ കുടുംബത്തില്‍ നിന്ന് വരുമ്പോള്‍ ഒരു സംരക്ഷണം ലഭിക്കും, അത്തരം ഒരു പിന്തുണ ഇല്ലാത്തതിന്‍റെ അസ്വസ്ഥത ഉണ്ടായിരുന്നോ തുടക്കത്തില്‍
എന്‍റെ മുന്നില്‍ എല്ലായ്‌പ്പോഴും ധാരാളം അവസരങ്ങള്‍ ഉണ്ടായിരുന്നു എന്നതാണ് വാസ്‌തവം. ഞാന്‍ തെരഞ്ഞെടുത്ത പരസ്യ ചിത്രങ്ങളിലും സിനിമകളിലും ആണ് ഞാന്‍ അഭിനയിച്ചത്. ഞാന്‍ വലുതായി ശ്രദ്ധിക്കപ്പെടാതിരുന്ന സമയവും ഉണ്ടായിരുന്നു. പഠനത്തിന് വേണ്ടി മികച്ച അവസരങ്ങള്‍ വേണ്ടെന്ന് വച്ചിട്ടുണ്ട്.
? ടെലിവിഷന്‍ രംഗത്തു നിന്നാണ് വിദ്യ സിനിമയില്‍ ഹിറ്റാകുന്നത്. ഷാരുഖാനും അതുപോലെ ആയിരുന്നു. എന്തു തോന്നുന്നു
അത്തരം താരതമ്യത്തിന് യാതൊരു അവസരവും ഇല്ല, കാരണം ഷാരൂഖ് ജീവിച്ചിരിക്കുന്ന ഐതീഹ്യമാണ്. ഞാന്‍ അദ്ദേഹത്തിന്‍റെ അയലത്ത് പോലും എത്തില്ല.
IFM
IFM
? ‘പര്‍നീത’യാണ് വിദ്യബാലന്‍ എന്ന നടിയെ ബോളിവുഡിന് സമ്മാനിച്ചത്. ‘പര്‍നീത’ സംഭവിച്ചില്ലായിരുന്നു എങ്കില്‍ വിദ്യ ഇപ്പോഴും ടെലിവിഷനില്‍ തുടരുമായിരുന്നോ, അതേ പറ്റി ചിന്തിച്ചിട്ടുണ്ടോ
അയ്യോ, അത് വളരെ പ്രയാസമുള്ള ചോദ്യമാണ്. ടെലിവിഷന്‍ രംഗത്ത് എനിക്ക് ലഭിച്ചിരുന്ന അവസരങ്ങളില്‍ ഞാന്‍ തൃപ്‌തയായിരുന്നില്ലെന്നതാണ് വാസ്‌തവം. ഓരോ ദിവസവും ചെയ്യുന്നത് തന്നെ ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് ശാരീരികമായും ക്ഷീണം ഉണ്ടാക്കുന്ന രംഗമായിരുന്നു എനിക്ക് ടെലിവിഷന്‍. എനിക്ക് മാറ്റം ആവശ്യമായി തോന്നിയുരുന്നു. ഞാന്‍ പരീക്ഷണങ്ങള്‍ക്ക് തയ്യാറായിരുന്നു.
? വിമര്‍ശകര്‍ വിദ്യയെയും വെറുതേ വിടാറില്ലല്ലോ, എന്തു തോന്നുന്നു അവരുടെ കമന്റുകളെ പറ്റി
വിമര്‍ശനങ്ങളെ കുറ്റപ്പെടുത്തലായി കാണുന്നതില്‍ കാര്യമില്ല, കാരണം അവയെല്ലാം അഭിപ്രായങ്ങളാണ്, ഒരാള്‍ നമ്മെ അഭിന്ദിക്കുമ്പോള്‍ നമുക്ക് സന്തോഷം തോന്നും. കടുത്ത അഭിപ്രായമാണ് പറയുന്നതെങ്കില്‍ അക്കാര്യത്തില്‍ നമ്മള്‍ കൂടുതല്‍ ശ്രദ്ധിക്കണം എന്നാണ് എനിക്ക് തോന്നുന്നത്.
? വിദ്യ ബാലന്‍ ആരാലാണ് സ്‌നേഹിക്കപ്പെടുന്നത്
എന്‍റെ ആരാധകരാല്‍, പിന്നീട് തീര്‍ച്ചയായും എന്‍റെ കുടുംബത്താല്‍. എന്നെ കുറിച്ച് ആര് എന്ത് പറഞ്ഞാലും വീട്ടില്‍ ചെല്ലുമ്പോള്‍ അവരെല്ലാം എനിക്കൊപ്പം ഉണ്ടായിരിക്കും. എന്നെ എ്‌പ്പോഴും സഹായിക്കാനെത്തുന്ന ധാരാളം സുഹൃത്തുക്കളും എനിക്കുണ്ട്. വിമര്‍ശനങ്ങള്‍ അല്ല അവരുടെ അഭിപ്രായങ്ങളാണ് ഞാന്‍ മാനിക്കുന്നത്, പക്ഷെ അവയൊന്നും എന്‍റെ ജീവിതരീതിയെ മാറ്റില്ല
? ‘പര്‍നീത’ നല്‌കിയ ഒരു കുലീന ഇമേജിന് ശേഷം വിദ്യ ചെയ്‌ത വേഷങ്ങളില്‍ എല്ലാം അല്‌പം ഗ്ലാമര്‍ സുന്ദരി ആകാനുള്ള ശ്രമം ഉണ്ടെന്ന് തോന്നുന്നു
‘പര്‍നീത’ മോഡലായി എല്ലാ സിനിമയിലും എത്താന്‍ എനിക്കാവില്ലല്ലോ.വ്യത്യസ്‌തമായ വേഷങ്ങള്‍ ചെയ്യാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ട് അത്തരം മാറ്റങ്ങള്‍ ഞാന്‍ വേഷവിധാനത്തിലും വരുത്തി.
IFM
IFM
? ബോളീവുഡിലെ മിക്ക നടന്മാര്‍ക്കും ഒപ്പം വിദ്യയുടെപേര് പറഞ്ഞു കേള്‍ക്കുന്നു എന്താണ് അതിന് പിന്നില്‍
ഞാന്‍ ഇപ്പോഴും ഒറ്റയ്‌ക്കായതിനാല്‍ ആയിരിക്കും അത്തരം വാര്‍ത്തകള്‍ എനിക്ക് പുറകേ വരുന്നത്. എന്‍റെ സഹതാരങ്ങളൊടെല്ലാം എനിക്ക് നല്ലബന്ധമാണുള്ളത്. അതും തെറ്റിദ്ധരിക്കപ്പെട്ടേക്കാം. നമുക്ക് ഇഷ്ടപ്പെട്ട സുഹൃത്തുക്കളുമായി അടുത്ത് ഇടപഴകുമ്പോള്‍ അവരുടെ പേരുമായി ചേര്‍ത്ത് കഥകള്‍ പ്രചരിക്കും എന്ന പേടി എനിക്കില്ല.
? അതായത് വിദ്യ ഇപ്പോള്‍ ഏകയാണ്, ഇണയെ തെരയാന്‍ തയ്യാറുമാണ്
അതേ, തീര്‍ച്ചയായും
? വിദ്യയുടെ കണ്ണില്‍ ബോളിവുഡിലെ സുന്ദരന്മാര്‍ ആരൊക്കെയാണ്
അങ്ങനെ പ്രത്യേക പട്ടിക ഒന്നും ഇല്ല. സുന്ദരന്മാരെന്ന് എനിക്ക് തോന്നിയിട്ടുള്ളവരില്‍ ഷാരൂഖാന്‍ ഉണ്ട്, അദ്ദേഹത്തിന്‍റെ കണ്ണുകളുടെ പ്രത്യേകതയാണ് എന്നെ ആകര്‍ഷിച്ചിട്ടുള്ളത്. മൊത്തത്തിലുള്ള ലുക്കില്‍ ജോണ്‍ എബ്രഹാം, ഗ്രീക്ക് ദേവനെ പോലുളള ഇമേജുള്ള സല്‍മാന്‍ , രസകരവും ശാന്തവുമായ സമീപനം ഉള്ള അഭിഷേക് ബച്ചന്‍, പിന്നെ തീര്‍ച്ചയായും ഋത്വിക് റോഷന്‍
? വിദ്യക്ക് രാഷ്ട്രീയം ഉണ്ടോ
എല്ലാ മേഖലയിലും രാഷ്ട്രീയം ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. ബോളിവുഡിലും അതുണ്ട്. അതുകൊണ്ട് പ്രത്യേക രാഷ്ടീയ പാര്‍ട്ടിയില്‍ ചേരേണ്ടതുണ്ടെന്ന് ഞാന്‍ കരുതുന്നില്ല.