“എന്നെ സംബന്ധിച്ച് വലിയ അത്ഭുതമാണിത്. കാരണം, ലോകസിനിമയുടെ ചരിത്രത്തില്‍ തന്നെ പരാജയപ്പെട്ട ഒരു സിനിമയുടെ രണ്ടാം ഭാഗത്തേക്കുറിച്ച് ആരും ചിന്തിച്ചിട്ടില്ല. സാധാരണയായി ഒരു സിനിമ ഹിറ്റായാല്‍ അതിന്‍റെ അണിയറപ്രവര്‍ത്തകര്‍ തന്നെ അതിന്‍റെ രണ്ടാം ഭാഗത്തേക്കുറിച്ച് ചിന്തിച്ചുതുടങ്ങും. ആട് ഒരു ഭീകരജീവിയാണ് തിയേറ്ററില്‍ പരാജയപ്പെട്ട സിനിമയാണ്. ആദ്യദിവസം മുതല്‍ കൂവലും, ഓണ്‍ലൈനില്‍ എഴുതിക്കൊല്ലലുമൊക്കെയായിരുന്നു. കുറച്ചുനാള്‍ക്ക് ശേഷം ഷാജി പാപ്പന്‍ ഹിറ്റായി. പാപ്പനെ രൂപത്തിലും വസ്ത്രധാരണത്തിലും അനുകരിക്കുന്നവര്‍ പെരുകി. യൂട്യൂബില്‍ സെര്‍ച്ച് ചെയ്താല്‍ എന്നേക്കാള്‍ കൂടുതല്‍ മറ്റ് ഷാജി പാപ്പന്‍മാരെ കാണാം എന്നതാണ് സ്ഥിതി” - വെള്ളിനക്ഷത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ ജയസൂര്യ വ്യക്തമാക്കുന്നു.
“കുറേക്കാലമായി ആടിന്‍റെ രണ്ടാം ഭാഗം വേണം എന്ന് പ്രേക്ഷകര്‍ക്കിടയില്‍ നിന്ന് ആവശ്യമുയരുകയാണ്. ആദ്യം പക്ഷേ ഞങ്ങള്‍ അതത്ര കാര്യമാക്കിയില്ല. ആവശ്യം കൂടിക്കൂടി വന്നു. രണ്ടുവര്‍ഷത്തോളമായപ്പോഴാണ് എന്നാല്‍ രണ്ടാം ഭാഗം ചെയ്യാം എന്ന തീരുമാനത്തിലെത്തിയത്. രണ്ടാം ഭാഗത്തില്‍ ഒരു മികച്ച കണ്‍സെപ്ടാണ്. എന്തൊക്കെയാണോ ആദ്യഭാഗത്തില്‍ സംഭവിച്ചത് അതൊന്നും രണ്ടാം ഭാഗത്തില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കും” - ജയസൂര്യ വ്യക്തമാക്കി.