മോഹന്‍ലാല്‍ വളരെ നല്ല മനുഷ്യനാണെന്ന് നടി ശ്വേതാ മേനോന്. അദ്ദേഹത്തോടൊപ്പം അഭിനയിക്കുമ്പോള്‍ താന്‍ ഏറെ സുരക്ഷിതയായിരിക്കുമെന്നും ശ്വേത പറഞ്ഞു. ഒരു പ്രമുഖ സിനിമാ വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ശ്വേത ഇക്കാര്യം വ്യക്തമാക്കിയത്.
“നമ്മുടെ പ്രശ്നങ്ങളില്‍ സ്വന്തം പ്രശ്നം പോലെയാണ് ലാലേട്ടന് ഇടപെടുന്നത്. അദ്ദേഹം നല്ലൊരു മനുഷ്യനാണ്. എന്തൊരു സുരക്ഷിതത്വമാണ് അദ്ദേഹത്തോടൊപ്പം അഭിനയിക്കുമ്പോള്‍ ഉണ്ടാകുന്നത്. എന്തെങ്കിലും ടെന്‍ഷന്‍ ഉണ്ടായാല്‍ അത് വിളിച്ചുപറയാന്‍ ഒരാളുണ്ട് എന്ന തോന്നലുണ്ടായത് ലാലേട്ടനെ പരിചയപ്പെട്ടതിന് ശേഷമാണ്. അദ്ദേഹം ഒപ്പമുണ്ടെങ്കില്‍ നല്ല ഭക്ഷണവും കിട്ടും.” - ശ്വേത പറയുന്നു.
“ഓരോ നിമിഷവും എന്ജോയ് ചെയ്താണ് ഞാന്‍ അഭിനയിക്കുന്നത്. അതിനുള്ള കോണ്‍ഫിഡന്‍സ് കിട്ടിയത് ലാലേട്ടനില്‍ നിന്നാണ്” - ശ്വേത വ്യക്തമാക്കുന്നു.
അതേസമയം, ഓര്‍മ്മയില്‍ നിറഞ്ഞുനില്ക്കുന്ന ഒരു സീനായി ശ്വേത വെളിപ്പെടുത്തുന്നത് പാലേരിമാണിക്യത്തിലെ ഒരു രംഗമാണ്.
“പാലേരിമാണിക്യത്തില്‍ ഞാനും മമ്മുക്കയും കൂടിയുള്ള ഒരു സീനുണ്ട്. മമ്മുക്ക കാലുകൊണ്ട് എന്റെ ബ്ലൌസിന്റെ ഹുക്ക് പൊട്ടിക്കുന്ന സീന്‍. അതൊരു വല്ലാത്ത അനുഭവമായിരുന്നു” - ശ്വേത വെളിപ്പെടുത്തുന്നു.