മോനേ ജയാ... നിനക്കുള്ളത് നിന്നെ തേടിവരും!

Webdunia
തിങ്കള്‍, 28 മാര്‍ച്ച് 2016 (13:10 IST)
ഇത്തവണത്തെ ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ അഭിനയത്തിനുള്ള പ്രത്യേക പരാമര്‍ശം ജയസൂര്യയ്ക്കാണ്. രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത ‘സു.. സു... സുധി വാത്മീകം’ എന്ന ചിത്രത്തിലെ മികച്ച പ്രകടനമാണ് ജയസൂര്യയ്ക്ക് പുരസ്കാരം നേടിക്കൊടുത്തത്.
 
“The Real Hard work Has Been Paid By the Nation ... Jayasurya heart emoticon 
മോനേ... ജയാ..നിനക്കുള്ളത് നിന്നെ തേടി വരും ആര് തടഞ്ഞാലും....
മലയാളി പ്രേക്ഷകർക്ക് ഇത് അഭിമാന നിമിഷം... ഈ എനിക്കും...” - നടന്‍ സുരാജ് വെഞ്ഞാടമ്മൂട് ജയസൂര്യയെ അഭിനന്ദിച്ച് ഫേസ്ബുക്കില്‍ കുറിച്ചു.