മമ്മൂട്ടി വേണ്ട, ആദ്യം ചെറിയ പടം മതി!

Webdunia
ബുധന്‍, 20 ഓഗസ്റ്റ് 2014 (16:37 IST)
മമ്മൂട്ടിയെ നായകനാക്കി ഒരു സിനിമ ചെയ്തുകൊണ്ട് സംവിധാനരംഗത്ത് ഹരിശ്രീ കുറിക്കാന്‍ കാത്തിരിക്കുന്ന സംവിധാന സഹായികള്‍ അനവധിയാണ്. പല നവാഗതരെയും പ്രോത്സാഹിപ്പിക്കുകയും അവരുടെ ആദ്യ ചിത്രത്തിലെ നായകനാകാന്‍ മുന്നിട്ടിറങ്ങുകയും ചെയ്യുന്ന നടനാണ് മമ്മൂട്ടി. പ്രമുഖ സംവിധായകന്‍ കമലിന്‍റെ മകന്‍ ജെനൂസ് മുഹമ്മദും താന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിയെ നായകനാക്കാനാണ് ആലോചിച്ചത്.

ഒരു കഥയും റെഡിയാക്കി. തന്‍റെ ആഗ്രഹം ആദ്യം കമലിനോടാണ് ജെനൂസ് വെളിപ്പെടുത്തിയത്. കഥയും കമല്‍ കേട്ടു. ജെനൂസ് പ്രതീക്ഷിച്ചതുപോലെ പക്ഷേ, കമല്‍ ഈ പ്രൊജക്ടിന് പച്ചക്കൊടി കാട്ടിയില്ല!

മമ്മൂട്ടിയെ നായകനാക്കി ഒരു ബിഗ് ബജറ്റ് സിനിമ ചെയ്യുന്നതിനേക്കാള്‍, ഒരു തുടക്കക്കാരന്‍ എന്ന നിലയില്‍ ഒരു ചെറിയ പടം ആദ്യം ചെയ്യാനാണ് കമല്‍ മകനെ ഉപദേശിച്ചത്. കമലിന്‍റെ ഉപദേശം സ്വീകരിച്ച് ജെനൂസ് ആദ്യ ചിത്രത്തിന് തുടക്കമിട്ടു.

മമ്മൂട്ടിക്ക് പകരം നായകന്‍ മകന്‍ ദുല്‍ക്കര്‍ സല്‍മാന്‍. നായിക നിത്യാ മേനോന്‍. ചിത്രത്തിന് പേര് - 100 ഡെയ്സ് ഓഫ് ലവ്!. സിനിമയുടെ ഷൂട്ടിംഗ് പുരോഗമിച്ചുവരുന്നു.