നായകനായി മമ്മൂട്ടി വേണ്ട, ദുൽക്കർ മതി!

Webdunia
വെള്ളി, 4 നവം‌ബര്‍ 2016 (10:55 IST)
ഹിന്ദിയിലെയും തമിഴിലെയും താരസുന്ദരിയും മുൻ മിസ് വേൾഡ് റണ്ണറപ്പുമായ പാർവതി ഓമനക്കുട്ടന് ഏറ്റവും ആഗ്രഹം ദുൽക്കർ സൽമാൻറെ നായികയാവാനാണ്. മലയാളത്തിൽ മമ്മൂട്ടിയെയോ മോഹൻലാലിനെയോ അല്ല പാർവതി തൻറെ നായകൻ ആകാൻ ആഗ്രഹിക്കുന്നത് എന്ന് സാരം.
 
മലയാളത്തിൽ നായികയായാൽ ആരാവണം നായകൻ, മമ്മൂട്ടിയോ മോഹൻലാലോ? എന്നതായിരുന്നു പാർവതി ഓമനക്കുട്ടനോന് മനോരമയുടെ ചോദ്യം. നായികയുടെ മറുപടി ഇങ്ങനെ: "രണ്ടുപേരും വേണ്ട. ദുൽക്കർ"
 
മലയാളത്തിലെ ഇപ്പോഴത്തെ നായികമാരിൽ പാർവതിക്ക് ഇഷ്ടം മറ്റൊരു പാർവതിയെയാണ്. ചാർലിയിലും എന്ന് നിൻറെ മൊയ്തീനിലുമെല്ലാം പ്രേക്ഷകരെ വിസ്മയിപ്പിച്ച പാർവതിയെത്തന്നെ.
Next Article