ഗൌതം വാസുദേവ് മേനോന്‍ ഇപ്പോള്‍ അജിത്തിനെ നായകനാക്കിയുള്ള സിനിമയുടെ തിരക്കിലാണ്. അതിന് തൊട്ടുമുമ്പ് ചിമ്പുവിനെ നായകനാക്കിയുള്ള ഒരു പ്രൊജക്ടിന്‍റെ ഷൂട്ടിംഗ് ഗൌതം ആരംഭിച്ചിരുന്നു. അത് പാതിവഴിയില്‍ നിര്‍ത്തിയാണ് അജിത് ചിത്രത്തിന് പിന്നാലെ ഗൌതം മേനോന്‍ പോയത്. എന്നാല്‍ താന്‍ നായകനാകുന്ന ഗൌതം മേനോന്‍ ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്ന് ചിമ്പു വ്യക്തമാക്കി.
അജിത് ചിത്രത്തിന് വേണ്ടി ഞാന്‍ നായകനാകുന്ന സിനിമ തല്‍ക്കാലത്തേക്ക് ഗൌതം മേനോന്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. അജിത് സിനിമ പൂര്‍ത്തിയായാലുടന്‍ ഞങ്ങളുടെ ചിത്രത്തിന്‍റെ ജോലി ആരംഭിക്കും - ചിമ്പു അറിയിച്ചു.
ഗൌതം മേനോനും ചിമ്പുവും ഒരുമിക്കുന്നത് ഇത് രണ്ടാം തവണയാണ്. ആദ്യചിത്രമായ 'വിണ്ണൈത്താണ്ടി വരുവായാ' വന്‍ ഹിറ്റായിരുന്നു.