ഓണത്തിനു ശേഷം എല്ലാം തുറന്നു പറയും: സജിതാബേട്ടി

Webdunia
ചൊവ്വ, 28 ഓഗസ്റ്റ് 2012 (21:23 IST)
PRO
PRO
സീരിയല്‍ സിനിമാ രംഗത്തെയും അതുപോലെ തന്നെ ഗോസിപ്പ് കോളങ്ങളിലെയും നിറഞ്ഞ സാന്നിധ്യമാണ് സജിതാബേട്ടി. ഗോസിപ്പുകള്‍ക്ക് വിരാമമിടാന്‍ താന്‍ ഈ ഓണനാളുകളില്‍ നിക്കാഹിനൊരുങ്ങുകയാണെന്ന് ഈ സുന്ദരി പറയുന്നു. ഈ ഓണവും വലിയപെരുന്നാളുമൊക്കെ ആഘോഷിക്കാന്‍ തനിക്കൊപ്പം ഒരു കുടുംബവും ഉണ്ടാവുമെന്നതാണ് ഏറ്റവുമധികം സന്തോഷം നല്‍കുന്നതെന്നും ബേട്ടി പറഞ്ഞു.

ആരെയാണ് വിവാഹം കഴിക്കുന്നതെന്ന് ആദ്യം തുറന്നു പറയാത്തത് മുസ്ലിം ആചാരപ്രകാരമാണെന്നും വിവാഹത്തിനു ശേഷം മാത്രമേ തന്റെ ഭര്‍ത്താവിന്റെ പേരു താന്‍പറയുകയുള്ളൂവെന്നും സജിതാബേട്ടി പറഞ്ഞു. ദുബായില്‍ ജോലി ചെയ്യുകയാണ് വരന്‍. ഇരു വീട്ടുകാരുടെയും അനുഗ്രഹത്തോടെയും ആശിര്‍വാദത്തോടെയും തന്നെയാണ് വിവഹമെന്നും വിവാഹിതയാണെന്നു കരുതി താന്‍ സിനിമസീരിയല്‍ രംഗങ്ങള്‍ വിട്ടു പോവുന്നില്ലെന്നും നിങ്ങളുടെ പ്രിയ നായികയായി ഞാന്‍ ഇവിടെതന്നെ ഉണ്ടാവുമെന്നും ബേട്ടി പറഞ്ഞു.

നന്നെ ചെറുപ്പത്തില്‍ തന്നെ ക്യാമറയ്ക്ക് മുന്നിലെത്തി കഴിവുതെളിയിച്ച സുന്ദരിയാണ് സജിത ബേട്ടി. മിനിസ്‌ക്രീന്‍ സീരിയലുകളിലൂടെയാണ് സജിത കുടുംബിനികളുടെ മനം കവര്‍ന്നത്. നാദിയ കൊല്ലപ്പെട്ട രാത്രിയില്‍, ഊമപ്പെണ്ണിന് ഉരിയാടാ പയ്യന്‍, റെഡ് സല്യൂട്ട് എന്നീ ചിത്രങ്ങളില്‍ സജിത അഭിനയിച്ച വേഷങ്ങള്‍ ഏറെ ശ്രദ്ധിയ്ക്കപ്പെട്ടിരുന്നു. മമ്മൂട്ടി നായകനായ താപ്പാനയാണ് സജിതയുടെ ഏറ്റവും പുതിയ ചിത്രം.