‘ജില്ല’യെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ സംവിധായകന്‍ നേശന്‍ വെളിപ്പെടുത്തുകയാണ്. “ഓപ്പണിംഗ് സോംഗ് ലാല്‍ സാറിന്‍റേതാണ്. സ്റ്റണ്ട് സീന്‍ ഉണ്ട്. ഞാന്‍ അതിശയിച്ചുപോയി. ഒറ്റ ടേക്കില്‍ നാലഞ്ചുപേരെ അടിച്ചുവീഴ്ത്തുന്ന ഷോട്ട് അദ്ദേഹം ചെയ്യുന്നത് ഒന്ന് കാണുകതന്നെ വേണം. കാല് തലയ്ക്ക് മുകളില്‍ പോകുന്നതുകണ്ട് ഞാന്‍ ചോദിച്ചിട്ടുണ്ട്, എങ്ങനെയാണ് സാര്‍ ഇങ്ങനെയൊക്കെ ചെയ്യാന്‍ കഴിയുന്നതെന്ന്” - നാനയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ നേശന്‍ വ്യക്തമാക്കി.
അടുത്ത പേജില്‍ -
‘ജില്ല’യില്‍ മോഹന്‍ലാലും വിജയും തുല്യര്‍!
മോഹന്‍ലാലും വിജയും ഒരു ചിത്രത്തിന് വേണ്ടി ഒരുമിക്കുമ്പോള്‍ അവരുടെ ആരാധകരായ കോടിക്കണക്കിന് പ്രേക്ഷകര്‍ക്ക് ഒരുപാട് സംശയങ്ങള്‍ ഉണ്ടാകും. ഇരുവര്‍ക്കും ഈ സിനിമയില്‍ തുല്യപ്രാധാന്യം ഉണ്ടാകുമോ?
“ലാല്‍സാറിനും വിജയ് സാറിനും ഈക്വല്‍ ആയ റോളുകളാണ്. രണ്ടുപേരെയും ചുറ്റിയാണ് കഥ നടക്കുന്നത്. വിജയ് സാറിന്‍റെ ചിത്രത്തില്‍ ഉണ്ടാകുന്ന ആക്ഷന്‍, സോംഗ്സ്, ഡാന്‍സ്, കോമഡി അങ്ങനെയുള്ള എല്ലാ കൊമേഴ്സ്യല്‍ ഐറ്റങ്ങളും ഉണ്ട്. അതോടൊപ്പം ലാല്‍ സാര്‍ ചേരുമ്പോള്‍ ഉള്ള ഇമോഷന്‍സും ഫാമിലി സെന്‍റിമെന്‍റ്സും ഇതില്‍ പ്ലസ് ആയി നില്‍ക്കും” - സംവിധായകന്‍ നേശന്‍ ഈ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.
അടുത്ത പേജില്‍:
വിജയ് പറയും - “ലാല്‍ സാറിന് ഒരു കുറവും ഉണ്ടാക്കരുത്” !
രണ്ട് വമ്പന്‍ താരങ്ങളെ ആദ്യ ചിത്രത്തില്‍ തന്നെ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചതിന്‍റെ ത്രില്‍ ഉള്ളപ്പോള്‍ തന്നെ വലിയ ഭയവും ടെന്‍ഷനും തനിക്കുണ്ടായിരുന്നു എന്ന് നാനയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ സംവിധായകന്‍ നേശന്‍ വ്യക്തമാക്കുന്നു.
“ലാല്‍ സാറും വിജയ് സാറും - വലിയ സ്റ്റാറുകള്‍, ഇവരെ എങ്ങനെ മാനേജ് ചെയ്യും? എന്തെങ്കിലും ഒരു ചെറിയ പ്രോബ്ലം എന്‍റെ ഭാഗത്തുനിന്നുണ്ടായാല്‍ പോലും അവര്‍ എങ്ങനെ സഹകരിക്കും എന്നെല്ലാം വിചാരിച്ചാണ് ഞാന്‍ ഷൂട്ടിംഗിന് പോയത്. പക്ഷേ, രണ്ടുപേര്‍ക്കും നല്ല അണ്ടര്‍സ്റ്റാന്‍ഡിംഗ് ആയിരുന്നു. വിജയ് സാര്‍ പറയും ലാല്‍ സാറിന് ഒരു കുറവും ഉണ്ടാക്കരുത് എന്ന്. ലാല്‍ സാര്‍ പറയും ‘വിജയ്‌യെ ശ്രദ്ധിക്കൂ’ എന്ന്. ലാല്‍ സാറിന്‍റെ അടുത്തുചെന്ന് സീന്‍ പറയുമ്പോള്‍ വിജയ് സാര്‍ യാതൊരു വിഷമവുമില്ലാതെ കാത്തിരിക്കും. വിജയ് സാറിനോട് സീന്‍ പറയുമ്പോള്‍ ലാല്‍ സാറും കാത്തിരിക്കും. രണ്ടുപേരും വളരെ ക്ലോസ് ആയതോടെ എനിക്ക് ഒരു ഭാരവും ഇല്ലാതെയായി” - നേശന്‍ വ്യക്തമാക്കി.