റെയിൽവേയിൽ 13,000 ഒഴിവുകൾ, വിജ്ഞാപനം ഉടൻ

അഭിറാം മനോഹർ
ബുധന്‍, 26 ജൂണ്‍ 2024 (18:26 IST)
ഇന്ത്യന്‍ റെയില്‍വേ 13,000 പുതിയ അസിസ്റ്റന്റ് ലോക്കോ പൈലറ്റുമാരുടെ ഒഴിവുകള്‍ പ്രഖ്യാപിച്ചു. സുരക്ഷ ഉറപ്പാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ആസൂത്രണം ചെയ്തതിലും മൂന്നിരട്ടി കൂടുതലാണിത്. എല്ലാ സോണല്‍ റെയില്‍വേയിലെയും ജനറല്‍ മാനേജര്‍മാര്‍ക്ക് അയച്ച നിര്‍ദേശപ്രകാരം അസിസ്റ്റന്റ് ലോക്കോ പൈലറ്റുമാരുടെ 18,799 ഒഴിവുകളാണ് റെയില്‍വേ ബോര്‍ഡ് അംഗീകരിച്ചത്.
 
തീരുമാനം ഉടനടി പ്രോസസ് ചെയ്യാന്‍ ബോര്‍ഡ് സോണുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒഴിവുകള്‍ നികത്തുന്നതിന് കുറഞ്ഞത് 6 മാസമെങ്കിലും വേണമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ ഇതിന് മുന്‍പായി പോസ്റ്റുകള്‍ വിജ്ഞാപനം ചെയ്യുകയും ഉദ്യോഗാര്‍ഥികള്‍ എഴുത്ത്,അഭിരുചി,മെഡിക്കല്‍ ടെസ്റ്റുകള്‍ വിജയിക്കേണ്ടതായും ഉണ്ട്. തുടര്‍ന്ന് ലോക്കോ പൈലറ്റ് പരിശീലനം പൂര്‍ത്തിയാക്കണം. രാജ്യത്ത് 21 ശതമാനം ലോക്കോ പൈലറ്റുമാരുടെയും 8 ശതമാനം അസിസ്റ്റന്റ് ലോക്കോ പൈലറ്റുമാരുടെയും തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നതായി കോണ്‍ഗ്രസ് നേരത്തെ ആരോപിച്ചിരുന്നു. ഡ്രൈവര്‍മാരുടെ നീണ്ട ജോലി സമയം കുറയ്ക്കണമെന്ന് ലോക്കോ പൈലറ്റുമാരുടെ സംഘടനകളും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article