ജില്ലയിലെ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ സ്ഥാപനങ്ങളിലയച്ച് ഒരു വര്‍ഷത്തെ സാങ്കേതിക പരിശീലനം നല്‍കുന്നതിന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അപേക്ഷ ക്ഷണിച്ചു.
ഇക്കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ വിവിധ ഐ.ടി.ഐ/ഐ.ടി.സി ട്രേഡുകളിലും എഞ്ചിനീയറിംഗ് ഡിപ്ലോമ, എഞ്ചിനീയറിംഗ് ഡിഗ്രി എന്നീ കോഴ്സുകളിലും പഠിച്ചവരായിരിക്കണം അപേക്ഷകര്‍.
ഐ.ടി.ഐ/ഐ.ടി.സി കോഴ്സുകള്‍ പാസായവരെ ട്രെയിനിംഗ് കം എംപ്ലോയ്മെന്‍റ് സ്കീം പ്രകാരം തെരെഞ്ഞെടുക്കപ്പെടണമെങ്കില്‍ എന്‍.സി.വി.ടിയുടെ ഓള്‍ ഇന്ത്യാ ട്രേഡ് ടെസ്റ്റും അഡീഷണല്‍ അപ്രന്‍റീസ് ഷിപ്പിന് തെരെഞ്ഞെടുക്കണമെങ്കില്‍ ഓള്‍ ഇന്ത്യാ അപ്രന്‍റീസ് ഷിപ്പ് ട്രേഡ് ടെസ്റ്റും പാസായിരിക്കണം.
പദ്ധതി പ്രകാരം തെരെഞ്ഞെടുക്കപ്പെടുന്ന ഐ.ടി.സി/ഐ.ടി.ഐ, എഞ്ച്നീയറിംഗ് ഡിപ്ലോമ, എഞ്ചിനീയറിംഗ് ഡിഗ്രി എന്നീ വിഭാഗം ട്രെയിനികള്‍ക്ക് യഥാക്രമം 1000, 1600, 1800 രൂപ നിരക്കില്‍ പ്രതിമാസം സ്റ്റൈപ്പന്‍റ് നല്‍കും. അഡീഷണല്‍ അപ്രന്‍റീസ് ഷിപ്പിന് പ്രതിമാസം 1400 രൂപ നല്‍കും.
വെള്ളപേപ്പറില്‍ തയാറാക്കിയ അപേക്ഷയോടൊപ്പം ജാതി സര്‍ട്ടിഫിക്കറ്റ്, ബന്ധപ്പെട്ട ട്രേഡ് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുമായി തിരുവനന്തപുരം പഴവങ്ങാടിയില്‍ സെന്‍ട്രല്‍ തീയേറ്ററിന് സമീപം പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നല്‍കി ജൂലൈ 31നകം പേര് രജിസ്റ്റര്‍ ചെയ്യണം.