2008 മാര്‍ച്ചിലും ശേഷവും വി.എച്ച്.എസ്.ഇ. പരീക്ഷ ജയിച്ചവരെ (പാര്‍ട്ട് ഒന്ന്,രണ്ട് ജയിച്ചവര്‍ക്കും) 1090 രൂപ നിരക്കില്‍ പ്രതിമാസ സ്റ്റൈപന്‍റോടെ ഒരു വര്‍ഷത്തേക്ക് അപ്രന്‍റീസ് ട്രെയിനികളായി തെരഞ്ഞെടുക്കുന്നു.
ഇതിനുള്ള ഇന്‍റര്‍വ്യൂ എറണാകുളം അദ്ധ്യാപക ഭവന്‍ ഹാളില്‍ മാര്‍ച്ച് 28 ന് രാവിലെ 10 ന് നടക്കും. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ഫെഡറല്‍ ബാങ്ക്, എസ്.ബി.ടി. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ഹാര്‍ബര്‍ എഞ്ചിനീയറിങ്, സിഡ്കോ, കോ ഓപ്പറേറ്റീവ് സ്പിന്നിങ് മില്‍സ് കൊല്ലം, മില്‍മാ പാലക്കാട്, ഹിന്ദുസ്ഥാന്‍ ഇന്‍സെക്റ്റിസൈഡ്, കേരളാ ടൂറിസം ഡവലപ്മെന്‍റ് കോര്‍പറേഷന്‍, കേരളാ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ്, ഗവണ്‍മെന്‍റ് പ്രസ് കൊരട്ടി, ഇന്‍റഗ്രേറ്റഡ് ഫിഷറീസ് പ്രോജക്ട്, കാംകോ, എച്ച്.എം.ടി. കേരളാ അഗ്രോ ഇന്‍ഡസ്ട്രീസ് തുടങ്ങിയ സ്ഥാപനങ്ങളില്‍ 300 ല്‍പരം ഒഴിവുകളിലേക്കാണ് ഇന്റര്‍വ്യൂ.
എസ്.എസ്.എല്‍.സി ബുക്കും, വി.എച്ച്.എസ്.ഇ മാര്‍ക്ക് ലിസ്റ്റും സര്‍ട്ടിഫിക്കറ്റും സഹിതം രാവിലെ 10 നകം ഹാജരാകണം. മുമ്പ് ഏതെങ്കിലും സ്ഥാപനത്തില്‍ അപ്രന്‍റീസ്ഷിപ്പില്‍ ട്രെയിനിയായി ജോലി നോക്കിയവര്‍ പങ്കെടുക്കേണ്ടതില്ല. ബാങ്കിങ്, സിവില്‍ കണ്‍സ്ട്രക്ഷന്‍ ആന്‍റ് മാനേജ്മെന്‍റ് അക്കൗണ്ടന്‍സി ആന്‍റ് ഓഡിറ്റിങ്, കാറ്ററിങ് ടെക്നോളജി, ബുക്ക് കീപ്പിങ് ആന്‍റ് റിസപ്ഷനിസ്റ്റ്, ഓഫീസ് സെക്രട്ടറിഷിപ്പ്, കമ്പ്യൂട്ടര്‍ സയന്‍സ്, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, മാര്‍ക്കറ്റിങ് ആന്‍റ് സെയില്‍സ്മാന്‍ഷിപ്പ്, മെയിന്‍റനന്‍സ് ഓഫ് ടി.വി., എം.എല്‍.ടി., ട്രാവല്‍ ആന്‍റ് ടൂറിസം, ഫിഷറീസ് ടെക്നോളജി, മെക്കാനിക്കല്‍ സര്‍വീസിങ് ഓഫ് അഗ്രോമെഷ്ണറി കോഴ്സുകള്‍ ജയിച്ചവര്‍ക്ക് ഇന്‍റര്‍വ്യൂവില്‍ പങ്കെടുക്കാം.