റീട്ടെയില്‍ രംഗത്ത് തൊഴില്‍സാധ്യത

Webdunia
വ്യാഴം, 6 സെപ്‌റ്റംബര്‍ 2007 (12:50 IST)
FILEFILE
രാജ്യത്ത് തഴച്ചു വളരുന്ന റീട്ടെയ്‌ല്‍ വ്യാപാരം തൊഴിലില്ലായ്മ പരിഹരിക്കുന്നതില്‍ വലിയൊരു പങ്ക് വഹിക്കും. 2008 ആവുന്നതോടെ രാജ്യത്ത് 20 ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് കണക്ക്.

സാമാന്യം വിദ്യാഭ്യസം നേടിയവര്‍ മുതല്‍ ഉന്നത വിദ്യാഭ്യാസം നേടിയവര്‍ക്ക് വരെ ഇവിടെ തൊഴില്‍ ലഭിക്കും. കേരളത്തിലും വരും വര്‍ഷങ്ങളില്‍ ഈ രംഗത്ത് ധാരാളം അവസരങ്ങള്‍ ഉണ്ടാകും. മെച്ചപ്പെട്ട തൊഴില്‍ ഈ മേഖലയില്‍ ലഭിക്കുന്നതിന് സഹായിക്കുന്ന കോഴ്സ് നടത്തുന്ന നിരവധി സ്ഥാപനങ്ങളും ഇന്ത്യയിലുണ്ട്.

റീട്ടെയില്‍രംഗത്ത് ജോലി ലഭിക്കാന്‍ സഹായിക്കുന്ന കോഴ്സ് കേരളത്തില്‍ കൊച്ചിയിലെ എസ്.ബി. ഗ്ലോബല്‍ എജ്യുക്കേഷന്‍ റിസോഴ്സിന്‍റെ ഭാഗമായ സ്കൂള്‍ ഓഫ് റീട്ടെയില്‍ മാനേജ്മെന്‍റില്‍ പഠിപ്പിക്കുന്നുണ്ട്. റീട്ടെയിലേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (റായ്) യുടെ അംഗീകാരമുള്ള പ്രഫഷണല്‍ റീട്ടെയില്‍ സ്കില്‍സ് കോഴ്സാണിത്.

പ്ലസ് ടു പാസായവര്‍ക്കും ബിരുദപഠനം നടത്തുന്നവര്‍ക്കും ഈ കോഴ്സില്‍ ചേരാം. പ്രമുഖ റീട്ടെയില്‍ സ്ഥാപനങ്ങളില്‍ ഇന്‍റേണ്‍ഷിപ്പും ജോലിയും കോഴ്സ് വാഗ്ദാനം ചെയ്യുന്നു. രണ്ടു മാസമാണ് കോഴ്സിന്‍റെ കാലാവധി. നൂറ് മണിക്കൂര്‍ ക്ലാസുണ്ടായിരിക്കും. 11,536 രൂപയാണ് കോഴ്സ് ഫീസ്.

25 പേര്‍ക്കാണ് ഒരേ സമയം ഒരു ബാച്ചില്‍ പ്രവേശനം നല്‍കും.