പ്ലസ് ടു കഴിഞ്ഞവരാണോ? അഗ്നിവീര്‍ വായു രജിസ്‌ട്രേഷന്‍ ജൂലൈ എട്ടിനു ആരംഭിക്കും

രേണുക വേണു
വ്യാഴം, 4 ജൂലൈ 2024 (16:44 IST)
അഗ്നിവീര്‍ വായു - തൊഴില്‍ അവസരം

ഇന്ത്യന്‍ വ്യോമസേനയില്‍ അഗ്നിവീര്‍വായു 2025 റിക്രൂട്ട്മെന്റിനായുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ജൂലൈ എട്ടിന് ആരംഭിക്കും. 2004 ജൂലൈ മൂന്നിനും 2008 ജനുവരി മൂന്നിനുമിടയില്‍ ജനിച്ച അവിവാഹിതരായ പുരുഷ, സ്ത്രീ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. 
 
https://https://agnipathvayu.cdac.in സൈറ്റിലൂടെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. അവസാന തീയതി ജൂലൈ 28. ഓണ്‍ലൈന്‍ പരീക്ഷ ഒക്ടോബര്‍ 18ന്.
 
വിദ്യാഭ്യാസ യോഗ്യത: 50 ശതമാനം മാര്‍ക്കോടെ പ്ലസ്ടു/തത്തുല്യം. അല്ലെങ്കില്‍ 50 ശതമാനം മാര്‍ക്കോടെ മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്‌സ്/ഓട്ടോമൊബൈല്‍/കംപ്യൂട്ടര്‍ സയന്‍സ്/ ഇന്‍സ്ട്രുമെന്റേഷന്‍ ടെക്‌നോളജി/ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി/ ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജിയില്‍ ത്രിവത്സര ഡിപ്ലോമ. അല്ലെങ്കില്‍ ഫിസിക്‌സ്, മാത്തമാറ്റിക്‌സ് എന്നീ നോണ്‍ വൊക്കേഷണല്‍ വിഷയങ്ങള്‍ ഉള്‍പ്പെട്ട വൊക്കേഷണല്‍ കോഴ്‌സ് 50 ശതമാനം മാര്‍ക്കോടെ പാസായിരിക്കണം. 
 
അപേക്ഷകര്‍ പ്ലസ്ടു/ ഡിപ്ലോമ / വൊക്കേഷണല്‍ കോഴ്‌സിന് ഇംഗ്ലീഷില്‍ മാത്രമായി 50 ശതമാനം മാര്‍ക്ക് ഉണ്ടായിരിക്കണം. ഇംഗ്ലീഷ് ഉള്‍പ്പെടാത്ത ഡിപ്ലോമ/വൊക്കേഷണല്‍ കോഴ്‌സ് പഠിച്ചവര്‍ പത്താം ക്ലാസിലോ പ്ലസ്ടുവിലോ ഇംഗ്ലീഷിന് 50 ശതമാനം മാര്‍ക്ക് നേടിയിരിക്കണം.
 

അനുബന്ധ വാര്‍ത്തകള്‍

Next Article