ബജറ്റിന് മുമ്പ് കൈയടി നേടാന്‍ സുരേഷ് പ്രഭുവിന്റെ കൊച്ചു തന്ത്രം
ബുധന്‍, 11 ജനുവരി 2017 (17:57 IST)
നരേന്ദ്ര മോദി സര്‍ക്കാരിന്റെ റെയില്‍വെ ബജറ്റ് വരുമാനം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ളതായിരിക്കും. ഫെബ്രുവരി ഒന്നിന് നടക്കാനിരിക്കെ ബജറ്റിന് മൂന്നോടിയായി ഡിജിറ്റല്‍ ഇടപാടുകളിലൂടെ റെയില്‍വെ സേവനങ്ങളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കാന്‍ നവീകരിച്ച ആപ്ലിക്കേഷന്‍ റെയില്‍വെ മന്ത്രി സുരേഷ് പ്രഭു പുറത്തിറക്കി.
ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്‌ത് മൊബൈല്‍ നമ്പര്‍ നല്‍കി കഴിഞ്ഞാല്‍ വ്യക്തിഗത രഹസ്യ കോഡ് സന്ദേശമായി ലഭിക്കും. ഇതുവഴിയാണ് ആപ്ലിക്കേഷന്‍ ഉപയോഗപ്രദമാകുന്നത്. ട്രെയിന്‍ ടിക്കറ്റ് സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും ഇതിലൂടെ അറിയുകയും ചെയ്യാം.
വളരെ വേഗത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്യാവുന്ന ഈ ആപ്ലിക്കേഷന്‍ റെയില്‍വെ ബജറ്റിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ പുറത്തിറക്കിയത് കൈയടി നേടാനും ജനങ്ങളെ കൈയില്‍ എടുക്കാനുമുള്ള ഒരു തന്ത്രം കൂടിയാണ്. മോദിയുടെ ഡിജിറ്റല്‍ ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ബജറ്റിലെ തിരിച്ചടികളെ മറച്ചുവയ്‌ക്കാന്‍ കൂടിയുള്ളതാണ്.