10 ലക്ഷത്തിനു മുകളില്‍ വരുമാനം കാണിക്കുന്നത് 24 ലക്ഷം ഇന്ത്യക്കാർക്കെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി. ബജറ്റ് അവതരണത്തിനിടെയിലായിരുന്നു ധനമന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. കണക്കുകളുടെ അടിസ്ഥാനത്തിൽ 24 ലക്ഷം ആളുകൾക്ക് 10 ലക്ഷത്തിന് മുകളിൽ വരുമാനമുണ്ടെന്ന് ജെയ്റ്റ്ലി വ്യക്തമാക്കി.
ശാസ്ത്രമേഖലയ്ക്ക് 37,435 കോടി രൂപ ബജറ്റിൽ വകയിരുത്തി. ധനക്കമ്മി 3 ശതമാനമാക്കി കുറയ്ക്കുകയാണ് ലക്ഷ്യമെന്ന് ധനമന്ത്രി. പൊതുമേഖലാ ബാങ്കുകള്‍ക്ക് 13,0000 കോടിയുടെ അധികമൂലധനമുണ്ടെന്നും അരുൺ ജെയ്റ്റ്ലി അറിയിച്ചു.
ഇ അഹമ്മദിന്‍റെ നിര്യാണത്തില്‍ ആദരവ് രേഖപ്പെടുത്ത് ബജറ്റ് അവതരണം മാറ്റിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഭരണഘടനാപരമായ കാര്യമായതിനാല്‍ ബജറ്റ് അവതരണം മാറ്റിവയ്ക്കാനാവില്ലെന്ന് സ്പീക്കര്‍ അറിയിക്കുകയായിരുന്നു.