ദശപുഷ്പങ്ങള്‍

Webdunia
ദശപുഷ്പങ്ങള്‍ എന്നറിയപ്പെടുന്നത് പത്തുതരം ഇലകളാണ് ചിലവയ്ക്ക് ചെറിയ പൂക്കളും കാണും വിശ്വാസ സംബന്ധമായും ചികിത്സാ സംബന്ധമായും ദശ പുഷ്പങ്ങള്‍ക്ക് പ്രാധാന്യമുണ്ട്.

വിഷ്ണുക്രാന്തി ( കൃഷ്ണക്രാന്തി ),കറുക, മുയല്‍ ചെവിയന്‍ (ഒരിചെവിയന്‍) , തിരുതാളി,ചെറുള, നിലപ്പന(നെല്‍പാത) , കയ്യോന്നി( കൈതോന്നി , കയ്യുണ്ണി ) ,പൂവാംകുറുന്തല്‍, മുക്കുറ്റി, ഉഴിഞ്ഞ എന്നിവയാണ് ദശ പുഷ്പങ്ങള്‍.

ധനുമാസത്തിലെ തിത്ധവാതിര നാളില്‍ സ്ത്രീകള്‍ ഉപവാസമനുഷ്ഠിച്ച ശേഷം പാതിരാവില്‍ കുളിക്കുന്നതിന് മുന്‍പ് ദശ പുഷ്പം ചൂടുന്നു. ധനുമാസ രാവിന്‍റെ കുളിരില്‍ നിന്നും മറ്റ് അസുഖങ്ങളില്‍ നിന്നും രക്ഷ നേടാന്‍ ഇത് സഹായിക്കുമെന്ന് കത്ധതപ്പെടുന്നു.

കര്‍ക്കിടക മാസത്തില്‍ ദശ പുഷ്പം ചൂടുന്നത് രോഗ ശമനത്തിനും പാപ പരിഹാരത്തിനും ഉതകുമെന്ന് വിശ്വാസമുണ്ട്.കര്‍ക്കിടക കഞ്ഞിയില്‍ ദശപുഷ്പങ്ങള്‍ ഒഴിച്ചുകൂടാനാവാത്ത ഘടകമാണ്. പത്തുതരം ഇലകളാണ് പ്രധാനമായും സുഖചികിത്സയ്ക്കുപയോഗിക്കുന്നത്.

മലബാറില്‍ കര്‍ക്കടകത്തില്‍ ശീവോതിക്ക് - ശ്രീ ഭഗവതിക്ക്- വെക്കുന്നതിലും ദശപുഷ്പങ്ങള്‍ പ്രധാന ഇനമാണ്



വിഷ്ണുക്രാന്തി-

സംസ്കൃതത്തില്‍ നീല പുഷ്പം എന്നു പേര്.
ശാസ്ത്രീയ നാമം: ഇവോള്‍വുലസ് അള്‍സിനോയിഡ്സ്

ജ്വര ചികിത്സയ്ക്ക് ഈ സസ്യം ഉപയോഗിക്കുന്നു.നിലത്ത് പടത്ധന്ന ഈ ചെടിയുടെ പൂക്കള്‍ക്ക് നീല നിറമാണ് . ബുദ്ധിശക്തി വര്‍ദ്ധിപ്പിക്കാനും തലമുടി തഴച്ചു വളരാനും ഈ സസ്യം വിശേഷപ്പെട്ടതു തന്നെ


കറുക-

സംസ്കൃതത്തില്‍ ശതപര്‍വിക, ദുവ എന്നൊക്കെ അറിയപ്പെടുന്നു.
ശാസ്ത്രീയ നാമം: സൈനോഡോണ്‍ ഡാക്ടൈളോണ്‍

തണ്ടിന്‍റെ നിറത്തിനനുസരിച്ച് നീലക്കറുകയും വെള്ളക്കറുകയും ഉണ്ട്.അമിതമായ രക്ത പ്രവാഹം നിര്‍ത്താനും കഫപിത്ത രോഗങ്ങള്‍ക്കും കറുക ഉപയോഗിക്കാം.


മുയല്‍ച്ചെവിയന്‍-

മുയല്‍ ചെവിയോട് സാദൃശ്യമുള്ള ഇലകളുള്ളതിനാലാണ് ഈ പേര് വീണത്. സംസ്കൃതത്തില്‍ ചിത്രപചിത്ര എന്നാണ് പേര്.

ശാസ്ത്രീയ നാമം: എമിലിയാ സോങ്കിഫോളിയാ
നേത്രരോഗങ്ങള്‍, ടോണ്‍സിലൈറ്റിസ്, പനി തുടങ്ങിയ രോഗങ്ങള്‍ക്ക് ഔഷധമാണ്.


തിരുതാളി-

ഇന്ത്യയില്‍ മിക്ക സ്ഥലങ്ങളിലും കാണപ്പെടുന്നു.സംസ്കൃതത്തില്‍ ലക്മണ എന്ന് പേര്.
ശാസ്ത്രീയ നാമം: ഇപോമോയിയ സെപിയാറിയ

ഈ വള്ളിച്ചെടിയില്‍ പിങ്ക് നിറത്തിലുള്ള പൂക്കളാണുള്ളത്. വന്ധ്യത , പിത്ത രോഗങ്ങള്‍ എന്നിവയ്ക്ക് തിത്ധതാളി മത്ധന്നാണ്.


ചെറുള-

സംസ്കൃതത്തില്‍ ഭദ്രിക
ശാസ്ത്രീയ നാമം: എര്‍വ ലനേറ്റ

മൂത്രാശയ രോഗങ്ങള്‍ക്ക് മത്ധന്നായി ഉപയോഗിക്കുന്നു.





നിലപ്പന-

താലമൂലി, വരാഗി എന്നീ പേത്ധകളില്‍ സംസ്കൃതത്തില്‍ അറിയപ്പെടുന്ന ഈ സസ്യത്തിന് ഹിന്ദിയില്‍ മുസ്ലി എന്ന് പേര്‍.
ശാസ്ത്രീയ നാമം :കര്‍ക്കുലിഗൊ ഓര്‍ക്കിയോയിഡെസ്.

ആയുര്‍വേദ വിധി പ്രകാരം ഇത് വാജീകരണത്തിന് ഉപയോഗപ്പെടുത്തുന്നു. മഞ്ഞപ്പിത്തത്തിന് മത്ധന്നായും ഇത് ഉപയോഗിക്കുന്നു.

കയ്യോന്നി-

സംസ്കൃതത്തില്‍ കേശ രാജ, കുന്തള വര്‍ദ്ധിനി എന്നീ പേത്ധകളില്‍ അറിയപ്പെടുന്നു
ശാസ്ത്രീയ നാമം:എക്ളിപ്റ്റ ആല്‍ബ

തലമുടി സമൃദ്ധമായി വളത്ധന്നതിന് ഇതിന്‍റെ ഉപയോഗം സഹായിക്കുന്നു. ഈര്‍പ്പമുള്ള സ്ഥലങ്ങളില്‍ തഴച്ചു വളത്ധന്ന ഈ സസ്യം കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കാനും ഉപകരിക്കും.

പൂവാംകുറുന്തല്‍-

സംസ്കൃതത്തില്‍ സഹദേവീ
ശാസ്ത്രീയ നാമം: വെര്‍ണോനിയ സിനെറിയ

രക്തശുദ്ധീകരണം, പനി, തേള്‍ വിഷം എന്നിവയ്ക്ക് ഔഷധമാണ്.

മുക്കുറ്റി-

സംസ്കൃതത്തില്‍ ജലപുഷ്പം .
ശാസ്ത്രീയ നാമം: ബയോഫിറ്റം സെന്‍സിറ്റിവം.

കഫക്കെട്ട്, വയറളിക്കം, വ്രണങ്ങള്‍ കരിയുന്നതിന് എന്നിവയ്ക്ക് ഉപയോഗിക്കുന്നു.

ഉഴിഞ്ഞ

സംസ്കൃതത്തില്‍ ഇന്ദ്ര വല്ലിയെന്ന് പേര്.
ശാസ്ത്ര നാമം:കാര്‍ഡിയോസ് പെര്‍മം ഹലികാകാബം'.

മുടി കൊഴിച്ചില്‍, നീര്, വാതം, പനി എന്നിവയ്ക്ക് പ്രതിവിധിയാണ്.