രാമക്ഷേത്ര നിര്‍മാണത്തിന് ഇരുമ്പ് ഉപയോഗിക്കില്ല; ഭക്തര്‍ ചെമ്പ് ഫലകങ്ങള്‍ സംഭാവന ചെയ്യണമെന്ന അഭ്യര്‍ത്ഥനയുമായി ട്രസ്റ്റ്

ശ്രീനു എസ്
വെള്ളി, 21 ഓഗസ്റ്റ് 2020 (12:35 IST)
രാമക്ഷേത്ര നിര്‍മാണത്തിന് ഇരുമ്പ് ഉപയോഗിക്കില്ലെന്ന് രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് പറഞ്ഞു. പകരം കല്ലുകളെ യോജിപ്പിക്കാന്‍ ചെമ്പ് ഫലകങ്ങളാണ് ഉപയോഗിക്കുന്നത്. ഇതിലേക്കായി രാമ ഭക്തര്‍ ചെമ്പ് ഫലകങ്ങള്‍ സംഭാവന ചെയ്യണമെന്ന് ട്രസ്റ്റ് അഭ്യര്‍ത്ഥിച്ചു. ചെമ്പ് ഫലകങ്ങള്‍ക്ക് 18ഇഞ്ച് നീളവും 30 മില്ലീമീറ്റര്‍ വീതിയും ഉണ്ടായിരിക്കണം.
 
പതിനായിരം ചെമ്പ് ഫലകങ്ങള്‍ വേണ്ടിവരുമെന്നാണ് ട്രസ്റ്റ് ട്വിറ്ററിലൂടെ അറിയിച്ചത്. സംഭാവന നല്‍കുന്ന ഫലകങ്ങളില്‍ കുടുംബത്തിന്റെ പേരോ കുടുംബ ക്ഷേത്രത്തിന്റെ പേരോ കൊത്തിവയ്ക്കാമെന്നും അറിയിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article