വിവാഹത്തിന് മുഹൂര്‍ത്തം നോക്കല്‍ എന്താണ്

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 22 ഫെബ്രുവരി 2023 (14:28 IST)
പെണ്ണുകാണലും ജാതകം നോക്കലുമൊക്കെ കഴിഞ്ഞാല്‍ അടുത്ത പ്രധാന ചടങ്ങ് മുഹൂര്‍ത്തം നോക്കലാണ് (കുറിക്കലാണ്). ഹിന്ദുമതവിശ്വാസമനുസരിച്ച് വിവാഹമുഹൂര്‍ത്തം സുപ്രധാനമാണ്.
 
ശുഭഗ്രഹമായ വ്യാഴത്തിന്റെ സ്ഥാനം നോക്കിയാണ് ജ്യോതിഷികള്‍ മുഹൂര്‍ത്ത സമയം കണക്കാക്കുന്നത്. ദേവഗുരുവായ ബൃഹസ്പതിയുടെ നാമധേയത്തിലുളള വ്യാഴം സര്‍വ്വ ഐശ്വര്യങ്ങളും പ്രദാനം ചെയ്യുമെന്നാണ് വിശ്വാസം. മദ്ധ്യാഹ്നത്തിലെ അഭിജിത്ത് മുഹൂര്‍ത്തവും ശുഭകര്‍മ്മങ്ങള്‍ക്ക് അത്യുത്തമമാണ്.
 
ഗ്രഹാധിപനായ സൂര്യന്റെ രശ്മികള്‍ ലംബമായി ഭൂമിയില്‍ പതിക്കുന്ന ഈ മുഹൂര്‍ത്തം വിവാഹത്തിന് ഏറെ അനുയോജ്യമാണ്. മധ്യാഹ്നത്തിലെ 2 നാഴികയാണ് (48 മിനിറ്റ്) അഭിജിത്ത് മുഹൂര്‍ത്തമായി കണക്കാക്കുന്നത്. ശുഭമുഹൂര്‍ത്തത്തിലെ മംഗളകര്‍മ്മങ്ങള്‍ക്ക് ഐശ്വര്യം ഏറുമെന്നാണ് വിശ്വാസം.

അനുബന്ധ വാര്‍ത്തകള്‍

Next Article