വീട്ടില്‍ നാരകം നട്ടയാള്‍ നാടുവിടുമോ

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 21 ഫെബ്രുവരി 2023 (16:56 IST)
വീട്ടില്‍ നാരകം നട്ടയാള്‍ നാടുവിടുമെന്ന് ഒരു വിശ്വാസം ഹൈന്ദവര്‍ക്കിടയില്‍ ഉണ്ട്. വളരെ സവിശേഷതകള്‍ ഉള്ള ഒരു മരമാണ് നാരകം. സാധാരണയായി വളരെ സാവധാനത്തിലാണ് മരം വളരുന്നത്. കായ്ക്കുന്നതും അങ്ങനെ തന്നെയാണ്. അതിനാല്‍ നട്ടയാള്‍ക്ക് ചിലപ്പോള്‍ അതിന്റെ ഫലം കഴിക്കാനുള്ള യോഗം കാണാറില്ല. വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ അയാള്‍ മറ്റു സ്ഥലത്തേക്ക് താമസം മാറുകയോ, വിദേശത്തുപോകുകയോ പ്രായമായി മരിക്കുകയോ ഒക്കെ ചെയ്തേക്കാം. ഇതാണ് ഇതിനു പിന്നിലെ കാരണം. പിന്‍കാലത്ത് ഇത് പറഞ്ഞ് പറഞ്ഞ് ചുരുങ്ങി പോയതാണ് നാടുവിടുമെന്ന മൊഴി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍