പൂരാടം ഒരു മോശം നക്ഷത്രമാണോ?

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 7 ജൂലൈ 2022 (12:53 IST)
പൂരാടം ചീത്ത നക്ഷത്രമാണ് എന്നൊരു ചിന്ത പൊതുവെയുണ്ട്. ഇതിന് ജ്യോതിഷപരമായി വലിയ സാധൂകരണം ഒന്നുമില്ലെങ്കിലും പൂരാടക്കാര്‍ പൊതുവേ ഭാഗ്യഹീനവും കഷ്ടപ്പാട് സഹിക്കേണ്ടവരും ഒക്കെയാണെന്ന് ഈ നക്ഷത്രത്തില്‍ ജനിച്ചവര്‍ പോലും വിചാരിക്കുന്നു. സത്യത്തില്‍ പൂരാടം നാളുകാര്‍ക്ക് ഒരേയൊരു ശത്രുവേയുള്ളൂ - സ്വന്തം നാക്ക്. നാക്ക് പിഴയ്ക്കാതെ നോക്കിയാല്‍ പൂരാടക്കാരുടെ കാര്യം കുശാലാവും.
 
പൂരാടം നക്ഷത്രത്തിന്റെ നാലു പാദത്തിനും ദോഷം കാണുന്നു. ഇവരുടെ ജനനം മറ്റ് പലര്‍ക്കും അനര്‍ത്ഥങ്ങള്‍ വരുത്തി വയ്ക്കും. പൂരാടത്തിന്റെ നാലാം പാദത്തില്‍ ജനിച്ചാല്‍ അത് അയാള്‍ക്ക് തന്നെ ദോഷമാണ്. ഒന്നാം പാദത്തില്‍ ജനിച്ചാല്‍ അമ്മയ്ക്കും രണ്ടാം പാദത്തില്‍ ജനിച്ചാല്‍ അച്ഛനും മൂന്നാം പാദത്തില്‍ ജനിച്ചാല്‍ അമ്മാവനുമാണ് ദോഷം.
 
മാത്രമല്ല, പൂരാടം ധനു ലഗ്‌നത്തിലും ശനിയാഴ്ചയും നവമി, ചതുര്‍ദശി എന്നിവയും ചേര്‍ന്നു വരികയാണെങ്കില്‍ ദോഷഫലങ്ങള്‍ ഫലിക്കും എന്ന് ഉറപ്പാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article