കാലും മുഖവും കഴുകാതെ വീടിനുള്ളില്‍ കയറിയാല്‍ എന്തുസംഭവിക്കും ?

Webdunia
തിങ്കള്‍, 26 മാര്‍ച്ച് 2018 (11:05 IST)
ആചാരങ്ങളെ ഒപ്പം നിര്‍ത്തുകയും വിശ്വാസങ്ങള്‍ പാലിക്കുകയും ചെയ്യുന്നതില്‍ ഭാരതീയര്‍ക്ക് മടിയില്ല. പല വിശ്വാസങ്ങളും അന്ധമാണെങ്കിലും അവയെ തള്ളിപ്പറയാതിരിക്കാന്‍ ഭൂരിഭാഗം പേരും ശ്രദ്ധിക്കാറുണ്ട്. അതിലൊന്നാണ് പുറത്തു പോയശേഷം വീട്ടിലേക്ക് തിരിച്ചെത്തുമ്പോള്‍ കാലും മുഖവും കഴുകണമെന്നത്.

കാലും മുഖവും കഴുകാതെ വീടിനുള്ളില്‍ കയറിയാല്‍ എന്തോ സംഭവിക്കുമെന്ന വിശ്വാസമാണ് പഴമക്കാരുടെ കാലം മുതല്‍ ഉള്ളത്. ഇതിനായി പണ്ടൊക്കെ എല്ലാ വീട്ടിലും പൂമുഖത്തിന്റെ തിണ്ണയിൽ വലിയൊരു ഓട്ടുകിണ്ടിയിൽ വെള്ളം വെക്കുന്ന രീതിയും ഉണ്ടായിരുന്നു.

കാലും മുഖവും കഴുകാതെ വീടിനുള്ളില്‍ കയറണമെന്ന നിര്‍ദേശത്തിന് ജ്യോതിഷമോ മറ്റു വിശ്വാസങ്ങളോ ഒന്നുമായും ബന്ധമില്ല.

കാലും മുഖവും കഴുകാതെ വീടിനുള്ളില്‍ കയറുന്നത് ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും ഭാഗമല്ലെന്നും അത് പരിസരശുചിത്വം ഉന്നം വെച്ചുള്ളതുമാണെന്നാണ് ആചാര്യന്മാര്‍ പറയുന്നത്. പകർച്ചവ്യാധികളെ അകറ്റി ആരോഗ്യം പരിപാലിക്കാനാണ് ഈ രീതി പാലിച്ചു വരുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article