കുംഭമാസത്തിൽ വിവാഹം നടന്നാല്‍ ‘അടിച്ചുപിരിയേണ്ടി’ വരുമോ ?
വിശ്വാസങ്ങളുടെ നാടായ ഇന്ത്യയില്‍ നല്ലതും ചീത്തയുമായ നിരവധി ആചാരങ്ങളുണ്ട്. ഇതില്‍ ഉള്‍ക്കൊള്ളേണ്ടതും തള്ളിക്കണയേണ്ടതുമായ വസ്‌തുതകള്‍ എന്തെല്ലാമാണെന്ന് സാധാരണക്കാര്‍ക്ക് അറിയില്ല.
ഈ വിശ്വാസങ്ങളില്‍ ഒന്നാണ് കുംഭമാസത്തിൽ വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ കാര്യങ്ങൾ പാടില്ല എന്നത്. മുഹൂർത്തഗ്രന്ഥങ്ങളിൽ ആചാര്യന്മാർ കുറിച്ചിട്ട ഒന്നാണിത്.
ചില കാര്യങ്ങൾക്ക് ഉത്തരായണകാലം പൊതുവേ ഉത്തമമാണെങ്കിലും ഇതിനിടയിൽ വരുന്ന കുംഭമാസം മധ്യമമാണെന്നാണ് വിശ്വാസം അതിനാലാണ് വിവാഹം അടകമുള്ള ശുഭകാര്യങ്ങള്‍ പാടില്ല എന്നു പറയുന്നത്.
ഇരുപത്തെട്ടാം ദിവസം നൂലുകെട്ട്, ആറാംമാസത്തിൽ ചോറൂണ് തുടങ്ങിയ കാര്യങ്ങള്‍ക്ക് കുംഭമാസം പ്രശ്‌നമാകില്ലെന്നും ആചാര്യന്മാർ വ്യക്തമാക്കുന്നു.