പ്രണയിക്കുന്നതിന് ജ്യോതിഷം നോക്കണോ?

Webdunia
ചൊവ്വ, 6 മാര്‍ച്ച് 2018 (17:17 IST)
പണ്ടൊക്കെ ജീവിത പങ്കാളിയെ കണ്ടെത്തിയാല്‍ പിന്നെ അയാളെ സ്വന്തമാക്കാന്‍ സ്വീകരിച്ചിരുന്ന മാര്‍ഗ്ഗം ഏതുവിധേനയും സ്വന്തം കാലില്‍ നില്‍ക്കുക എന്നതാണ്. പുതിയ തലമുറ ഇവയൊക്കെ മാറ്റിയെഴുതുകയാണെന്ന് പുതിയ പ്രവണതകള്‍ തെളിയിക്കുന്നു.
 
പ്രണയം വിജയിക്കുന്നതിനും, പ്രണയ വിജയത്തിന് സ്വന്തം കാലില്‍ നില്‍ക്കുന്നതിനുളള ശേഷി നേടുന്നതിനും പുതിയ തലമുറ ആശ്രയിക്കുന്നത് ജ്യോതിഷത്തേയും സംഖ്യാ ശാസ്ത്രത്തേയുമൊക്കെയാണ്. ഒരു പേരിലെ ഒരക്ഷരം മാറ്റുന്നതു കൊണ്ട് പ്രണയിനിയെ നേടാമെന്നും ഭാഗ്യനമ്പര്‍ തുന്നിയ തൂവാല കയ്യില്‍ വച്ചാല്‍ ഇന്‍റര്‍വ്യൂവില്‍ വിജയിക്കാമെന്നും പുതിയ തലമുറ വിശ്വസിക്കുന്നു.
 
പ്രണയാഭ്യര്‍ത്ഥനയുമായി പോകുമ്പോള്‍ ഭാഗ്യദായകമായ നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നവരും ധാരാളം. പ്രണയത്തില്‍ ജ്യോതിഷത്തിനുള്ള സ്ഥാനം വ്യക്തമാകണമെങ്കില്‍ മിക്ക മാധ്യമങ്ങളിലുമുള്ള ‘പ്രണയിക്കുന്നവര്‍ക്ക് ഈയാഴ്ച' എന്നര്‍ത്ഥം വരുന്ന ജ്യോതിഷ പംക്തികള്‍ വായിച്ചാല്‍ മതിയാകും. 
 
എന്നാല്‍ പ്രണയം മാത്രമല്ല എന്തിലും 40-60 ശതമാനം വരെ കാര്യങ്ങള്‍ അനുകൂലമാക്കാന്‍ ജ്യോതിഷത്തിനു കഴിയുമെന്നാണ് ജ്യോതിഷ രംഗത്തുള്ള വിദഗ്ധര്‍ പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article