മനീഷ ലത് ഗുപ്ത ജോലി ഉപേക്ഷിച്ച് ആം ആദ്മിയില്‍ ചേരുന്നു
വ്യാഴം, 30 ജനുവരി 2014 (09:55 IST)
PRO
ബിസിനസ് രംഗത്ത് മികവ് പ്രകടിപ്പിച്ച സ്ത്രീകളില്‍ പ്രമുഖയായ ആക്‌സിസ് ബാങ്കിന്റെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് മനീഷ് ലത് ഗുപ്ത ജോലി ഉപേക്ഷിച്ച് ആം ആദ്മി പാര്‍ട്ടിയില്‍ ചേരുന്നതായി റിപ്പോര്‍ട്ട്.
2010ല്‍ ആക്‌സിസ് ബാങ്കില്‍ ചേര്‍ന്ന മനീഷയുടെ ബാങ്കിലെ അവസാന പ്രവര്‍ത്തി ദിവസം ജനുവരി 31 ആയിരിക്കുംജോലി ഏറെ ആസ്വദിച്ചിരുന്നുവെന്നും എന്നാല്‍ രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമാണ്തീരുമാനത്തിന് പിന്നിലെന്നും മനീഷ പറഞ്ഞു.
2010ലാണ് മനീഷ ഗുപ്ത ആക്‌സിസ് ബാങ്കില്‍ ചേര്‍ന്നത്. ആക്‌സിസില്‍ എത്തും മുമ്പ് കോള്‍ഗേറ്റ് പാമോലീവ് കമ്പനിയില്‍ അസോസിയേറ്റ് ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.