പറക്കും വീട്ടമ്മ ലണ്ടനില്‍ ചരിത്രമെഴുതി!

ബുധന്‍, 20 ജൂണ്‍ 2012 (14:01 IST)
PRO
PRO
കായികക്കുതിപ്പിന്റെ ആവേശപ്പോരാട്ടങ്ങള്‍ക്ക് ഇനി മുപ്പത്തിയേഴ് നാളുകള്‍ മാത്രം. ഓരോ അണുവിലും വാശിയും ആവേശവും നിറച്ച് പ്രതിഭയുടെ മിന്നല്‍‌പ്പിണരാകാന്‍ താരങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. നേട്ടങ്ങളുടെ കൊടുമുടിയിലേക്ക് ഓടിയും ചാടിയും വിസ്മയങ്ങള്‍ തീര്‍ക്കാന്‍ താരങ്ങള്‍ക്ക് വേണ്ട എല്ലാ സൌകര്യങ്ങളുമായി ലണ്ടനിലെ മത്സര മൈതാനങ്ങളും ഒരുങ്ങിക്കഴിഞ്ഞു. ഒളിമ്പിക്സിസിലെ സുവര്‍ണനേട്ടങ്ങളുടെയും നിമിഷങ്ങളുടെ മാത്രം പിഴവിലെ നഷ്ടങ്ങളുടെയും ചരിത്ര കൌതുകങ്ങളുടെയും വിവരണങ്ങളും വാര്‍ത്തകളുമായി വെബ്ദുനിയയും ഈ ആവേശത്തില്‍ പങ്കുചേരുന്നു. പ്രത്യേക ഒളിമ്പിക്സ് വാര്‍ത്തകള്‍ ദിവസവും വെബ്ദുനിയയില്‍ വായിക്കാം.

പറക്കും വീട്ടമ്മ ലണ്ടനില്‍ ചരിത്രമെഴുതി!
PRO
PRO


പറക്കും വീട്ടമ്മ - ഈ വിശേഷണമാണ് ഹോളണ്ടിന്റെ ഫാനി ബ്ളാങ്കേഴ്സ് കോയന് കായികലോകം ചാര്‍ത്തിയിരിക്കുന്നത്. 1948 ലണ്ടന്‍ ഒളിമ്പിക്സില്‍ ഫാനി പങ്കെടുക്കാനെത്തുമ്പോള്‍ പ്രായം 30. രണ്ട് കുട്ടികളുടെ അമ്മയുമായിരുന്നു ഫാനി. ഇത്തരമൊരു സാഹചര്യത്തില്‍ ഫാനി ഒളിമ്പിക്സില്‍ പങ്കെടുക്കുന്നതിനാല്‍ പല വിമര്‍ശനങ്ങളുമുയര്‍ന്നു. പക്ഷേ ഭര്‍ത്താവും പരിശീലകനുമായ ജാന്‍ ബ്ലാക്കേഴ്സിന്റെ പിന്തുണയുള്ളതിനാല്‍ ഫാന്‍ ഒളിമ്പിക്സിനെത്തി. ശേഷം ചരിത്രം.

നാല് സ്വര്‍ണമെഡലുകളാണ് ഫാനി ലണ്ടന്‍ ഒളിമ്പിക്സില്‍ സ്വന്തമാക്കിയത്. 100 മീ, 200 മീ, 80 മീ ഹര്‍ഡില്‍സ്, 4*400 മീ റിലേ എന്നിവയിലായിരുന്നു ഫാനിയുടെ സ്വര്‍ണ നേട്ടങ്ങള്‍.

പതിനേഴാം വയസ്സില്‍, 1935ലാണ് ഫാനി കായിക മത്സരങ്ങളില്‍ സജീവമാകുന്നത്. തൊട്ടടുത്തവര്‍ഷം ഫാനി ആദ്യമായി ഒളിമ്പിക്സിലും പങ്കെടുത്തു. കാര്യമായ നേട്ടങ്ങളൊന്നും ഫാനിക്ക് ഈ ഒളിമ്പിക്സില്‍ സ്വന്തമാക്കാനായില്ല. 1940-ലും 44 -ലും ഒളിമ്പിക്സ് നടക്കാത്തതിനാല്‍ വീണ്ടും ലോക കായികമാമാങ്കത്തിനെത്താന്‍ ഫാനിക്ക് 12 വര്‍ഷം കാത്തിരിക്കേണ്ടിവന്നു. ആ കാത്തിരിപ്പ് നാല് സ്വര്‍ണനേട്ടങ്ങളിലൂടെ ഫാനി 1948 ഒളിമ്പിക്സില്‍ ആഘോഷിച്ചു. നിരവധി ലോക റെക്കോര്‍ഡുകളും സ്വന്തമാക്കിയ ഫാനിയെ, കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും മികച്ച വനിതാതാരമായി അന്തര്‍ദേശീയ അത്‌ലറ്റിക് ഫെഡറേഷന്‍ തെരഞ്ഞെടുത്തിരുന്നു.

ഒളിമ്പിക്സ് വാര്‍ത്തകള്‍ വായിക്കാന്‍ ചുവടെ ക്ലിക്ക് ചെയ്യുക

പതിനാലാം വയസ്സില്‍ ഒളിമ്പിക്സില്‍ 'പെര്‍ഫെക്ട്-10' !

ഓട്ടക്കാരുടെ തമ്പുരാന്‍ - പാവോ നൂര്‍മി

ഒളിമ്പിക്സില്‍ ഭാര്യയ്ക്കും ഭര്‍ത്താവിനും സ്വര്‍ണം!

പുരോഹിതന്‍ തള്ളിമാറ്റി; അത്‌ലറ്റിന് സ്വര്‍ണം നഷ്ടമായി!

തോര്‍പ്പിന്റെ മെഡല്‍ തിരിച്ചുവാങ്ങി; മരണശേഷം മകള്‍ക്ക് നല്‍കി!

ഓട്ടക്കാരെത്തും മുമ്പേ ദീപശിഖ ഉപഗ്രഹം വഴിയെത്തി!

ക്രിക്കറ്റും പ്രാവിനെ വെടിവച്ചുവീഴ്ത്തലും ഒളിമ്പിക്സില്‍!

ആദ്യ വിജയി ഹെരാക്കിള്‍സ്; ഒര്‍സിപ്പോസ് നഗ്നനനായി ഓടി!

സമ്മാനം ഒലിവ് മരത്തിന്‍റെ ചില്ല; വിവാഹിതകള്‍ക്ക് പ്രവേശനമില്ല!

സെക്കന്‍ഡിന്റെ നൂറിലൊരംശത്തിന്റെ നഷ്ടം!

വെബ്ദുനിയ വായിക്കുക