പതിനാലാം വയസ്സില്‍ ഒളിമ്പിക്സില്‍ 'പെര്‍ഫെക്ട്-10' !
ചൊവ്വ, 19 ജൂണ്‍ 2012 (15:02 IST)
PRO
PRO
കായികക്കുതിപ്പിന്റെ ആവേശപ്പോരാട്ടങ്ങള്‍ക്ക് ഇനി മുപ്പത്തിയെട്ട് നാളുകള്‍ മാത്രം. ഓരോ അണുവിലും വാശിയും ആവേശവും നിറച്ച് പ്രതിഭയുടെ മിന്നല്‍പ്പിണരാകാന്‍ താരങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. നേട്ടങ്ങളുടെ കൊടുമുടിയിലേക്ക് ഓടിയും ചാടിയും വിസ്മയങ്ങള്‍ തീര്‍ക്കാന്‍ താരങ്ങള്‍ക്ക് വേണ്ട എല്ലാ സൌകര്യങ്ങളുമായി ലണ്ടനിലെ മത്സര മൈതാനങ്ങളും ഒരുങ്ങിക്കഴിഞ്ഞു. ഒളിമ്പിക്സിസിലെ സുവര്‍ണനേട്ടങ്ങളുടെയും നിമിഷങ്ങളുടെ മാത്രം പിഴവിലെ നഷ്ടങ്ങളുടെയും ചരിത്ര കൌതുകങ്ങളുടെയും വിവരണങ്ങളും വാര്‍ത്തകളുമായി വെബ്ദുനിയയും ഈ ആവേശത്തില്‍ പങ്കുചേരുന്നു. പ്രത്യേക ഒളിമ്പിക്സ് വാര്‍ത്തകള്‍ ദിവസവും വെബ്ദുനിയയില്‍ വായിക്കാം.
പതിനാലാം വയസ്സില്‍ ഒളിമ്പിക്സില്‍ 'പെര്‍ഫെക്ട്-10' !
PRO
PRO
ഒളിമ്പിക്സ് ചരിത്രത്തിലെ എക്കാലത്തേയും മികച്ച താരങ്ങളില്‍ ഒരാളാണ് നാദിയ കൊമിനേച്ചി. ഒളിമ്പിക്സ് ജിംനാസ്റ്റിക്സില്‍ ആദ്യമായി പെര്‍ഫെക്ട്- 10 എന്ന മാന്ത്രികപോയന്റ് സ്വന്തമാക്കിയ താരമാണ് റുമേനിയക്കാരിയായ കൊമിനേച്ചി. 1976 മോണ്‍ട്രിയോള്‍ ഒളിമ്പിക്സിലാണ് കൊമിനേച്ചി ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്. പതിനാലാം വയസ്സിലാണ് കൊമിനേച്ചി ഈ നേട്ടം സ്വന്തമാക്കിയത്.
കൊമിനേച്ചി 1976 , 1980 ഒളിമ്പിക്സുകളില്‍ ഒമ്പത് സ്വര്‍ണമെഡലുകളാണ് സ്വന്തമാക്കിയത്. ജിംനാസ്റ്റിക് ഓള്‍റൌണ്ട് ചാമ്പ്യനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവുമാണ് കൊമിനേച്ചി.
ഒളിമ്പിക്സ് വാര്‍ത്തകള്‍ വായിക്കാന്‍ ചുവടെ ക്ലിക്ക് ചെയ്യുക