ബന്ധങ്ങള്‍ ഇല്ലെങ്കിലും ജീവിക്കാം

IFMIFM
ഹൃദയം ഏറ്റുവാങ്ങാന്‍ ആളില്ല എന്ന വ്യഥയുമായി രാത്രിയില്‍ കിടക്കയില്‍ കരയുന്ന ഒരു നിരാശനാണോ നിങ്ങള്‍? സിനിമയ്‌ക്ക് പോകുന്നതിനും വിശേഷങ്ങള്‍ പങ്കു വയ്‌ക്കാനും കൂട്ടില്ലെന്ന് വിഷമിക്കുന്നയാള്‍? എന്നാല്‍ ബന്ധങ്ങളുടെ മറുവശത്ത് സ്വാതന്ത്ര്യത്തിന്‍റെ സൌന്ദര്യത്തെ നിങ്ങള്‍ ഒരിക്കലെങ്കിലും കണ്ടിട്ടില്ല.

പങ്കാളിത്തം ബന്ധങ്ങളുടെ മനോഹരമായ വശമെങ്കിലും സ്വകാര്യത പ്രാധാനമാണെന്ന് വിശ്വസിക്കുന്നെങ്കില്‍ ഒറ്റപ്പെടല്‍ നല്ലത് തന്നെ. ഒരു നിമിഷം പിന്നിലേക്ക് ഇരുന്ന് ആലോചിച്ചു നോക്കൂ. നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് ഒരു ബന്ധമേയുള്ളൂ. എന്നാല്‍ ഒരു ബന്ധത്തിലും കലരാത്ത നിങ്ങള്‍ക്കാകട്ടെ അനേകം ബന്ധം തുടരാനാകും. ഇഷ്ടം പോലെ ചെയ്യാനാകും.

ചിലപ്പോഴൊക്കെ പ്രണയം ശ്വാസം മുട്ടിക്കുന്നില്ലെ? മറ്റൊരാള്‍ക്കായി വ്യക്തിത്വം പണയപ്പെടുത്തേണ്ടിയും മറ്റൊരാളുടെ താല്പര്യങ്ങള്‍ക്കായി സ്വത്വം ബലി കഴിക്കേണ്ടിയും വ്യക്തിത്വത്തില്‍ കൃത്രിമത്വവും കലര്‍ത്തേണ്ടിയും വരുന്നില്ലെ? നിങ്ങളുടേത് മാത്രമല്ല. നിങ്ങളുടെ പ്രിയ പങ്കാളിയുടെയും സ്ഥിതി ഇതു തന്നെ.

ശരിക്കും എല്ലായ്‌പ്പോഴും നിങ്ങളുടെ കാര്യങ്ങളെ കുറിച്ച് ആകുലതയുള്ള ഒരു ഫോണ്‍കോള്‍ ആവശ്യമുണ്ടോ? പ്രിയപ്പെട്ട വിനോദത്തിനു പോകുമ്പോഴും സൂപ്പര്‍ താരത്തിന്‍റെ സിനിമ കാണുമ്പോഴും സാധനങ്ങള്‍ വാങ്ങുമ്പോഴും എപ്പോഴും ഓര്‍മ്മിപ്പിക്കുന്ന സ്വകാര്യതയിലേക്ക് കടന്നു കയറുന്ന ഒരു അന്വേഷണം വേണോ?.

ഒറ്റപ്പെറ്റലിന്‍റെ സുഖവും സന്തോഷവും ആസ്വദിക്കാത്തതാണ് പ്രശ്‌നം. സുഹൃത്തുക്കള്‍ പ്രിയപ്പെട്ടവരുമായി സല്ലപിക്കട്ടെ. അസൂയപ്പെടാതെ ഒരു നിമിഷം ഒരു കണ്ണാടി നിങ്ങളുടെ മനസ്സിനു നേരെ പിടിക്കൂ. ചില കാര്യങ്ങള്‍ പരിഗണിച്ചാല്‍ മറ്റു കാര്യങ്ങള്‍ പോലെ തന്നെ ഏകനായിരിക്കുന്നതും മനോഹരമായ കാര്യമാണെന്ന് ബോധ്യമാകും.

PROPRO
മറ്റൊരാളുടെ ഫോണ്‍ ശല്യം കൂടാതെ വൈകുന്നേരങ്ങളില്‍ നിങ്ങള്‍ ഒരു ഷോപ്പിംഗിനു പോകാം. പങ്കാളിക്ക് ഇഷ്ടമാകുന്ന ഡ്രസ്, ഹെയര്‍ സ്റ്റൈല്‍ ഇവ ഏത് എന്തൊക്കെ ചെയ്യാം ചെയ്യാതിരിക്കാം തുടങ്ങിയ ചിന്തയെല്ലാം ഒഴിവാക്കാം. എല്ലാ സുഹൃത്തുക്കളുമായും പുറത്തുപോകാം ആരോടും പഞ്ചാരയടിക്കാം. ചതി ചെയ്യുന്നോ എന്ന സന്ദേഹവും വേണ്ട.

രണ്ട് വര്‍ഷമായി പ്രണയിച്ചവര്‍ തന്നെ ഇക്കാര്യം വെളിപ്പെടുത്തുന്നു. ഒരാഴ്ച നീണ്ട ജോലിക്കും പഠിത്തത്തിനും ശേഷം ഒരു ആഴ്ചാവസാനം സുഹൃത്തുക്കള്‍ക്ക് ഒപ്പം ഷോപ്പിംഗിനായി തെരഞ്ഞെടുക്കുമ്പോഴാണ് പ്രിയപ്പെട്ട ആളുടെ വിളി വരുന്നത്. പിന്നെ സ്വന്തം ഇഷ്ടങ്ങള്‍ ബലി കഴിച്ച് അവര്‍ക്കായി സമയം നീട്ടി വയ്‌ക്കുന്നത് ആശ്വാസ്യമല്ല.

പ്രിയപ്പെട്ട തമാശ ചിത്രം കാണുന്നതോ പോപ്പ് കോണ്‍ കൊറിച്ചു കൊണ്ട് കയ്യടിച്ച് ഒച്ച വച്ച് ചിരിക്കുന്നതോ അഭിമാന ബോധം പറഞ്ഞ് ആരും നിങ്ങളെ തടയില്ല. എന്തിന് നിങ്ങള്‍ക്ക് പ്രായമായെന്നും സുന്ദരനല്ലെന്നും തടിയനാണെന്നും ഒക്കെയുള്ള ആരോപണങ്ങളെ കൂളായി അവഗണിക്കാം.എവിടെ വേണമെങ്കിലും പോകാം ആരെ വേണ്ടമെങ്കിലും കാ‍ണാം ഇഷ്ടമുള്ളതു പോലെ നടക്കാം അങ്ങനെ പല സ്വാതന്ത്ര്യവും ഇതിലുണ്ട്.

ബന്ധങ്ങള്‍ സ്വാതന്ത്ര്യം നഷ്ടപ്പെടുത്തരുത്. മനോഹരമായ ബന്ധങ്ങളില്‍ നിങ്ങള്‍ക്കും ഇടമുണ്ട്. നിങ്ങള്‍ പോകുന്നിടത്ത് നിങ്ങളുടെ പങ്കാളി പൂര്‍ണ്ണ പിന്തുണ നല്‍കും. ഇതൊക്കെയാണെങ്കിലും ഒറ്റയായിരിക്കുക എപ്പോഴും മനോഹരമല്ല. ചിലപ്പോഴൊക്കെ അടുത്ത് പ്രിയപ്പെട്ടവര്‍ വേണമെന്ന് തോന്നലും സ്വാഭാവികമാണ് അതിനെ അവഗണിക്കാന്‍ ആകില്ല.

ഇംഗ്ലീഷ് കവി ടെന്നീസണ്‍ പറയുന്നു വിജയിച്ചാല്‍ ഏറ്റവും മധുരമായതും പരാജയപ്പെട്ടാല്‍ ഏറ്റവും ക്രൂരമായതും പ്രണയമാണെന്ന്. ഒരാള്‍ തന്നെത്തന്നെ ആദ്യം വഞ്ചിക്കുകയും പിന്നെ മറ്റുള്ളവരെ വഞ്ചിച്ചുകൊണ്ട് തീര്‍ക്കുന്നതുമായ ഇടപാടിനെ ലോകം പ്രേമമെന്ന് വിളിക്കുന്നു എന്നതാണ് ഓസ്ക്കാര്‍ വൈല്‍ഡിന്‍റെ കാഴ്ചപ്പാട്.