വി എസിന് ഓണം പുന്നപ്രയില്‍

ബുധന്‍, 2 സെപ്‌റ്റംബര്‍ 2009 (15:08 IST)
PRO
PRO
മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് ഓണാഘോഷം പതിവില്‍ നിന്ന് മാറ്റമില്ലാതെ. ഇത്തവണയും പുന്നപ്രയിലെ പറവൂരിലുള്ള വസതിയിലാണ് മുഖ്യമന്ത്രി ഓണം ആഘോഷിക്കുന്നത്. ഭാര്യ വസുമതിക്കും, മകന്‍ അരുണ്‍ കുമാറിനും കുടുംബത്തിനുമൊപ്പമാണ് ഓണം ആഘോഷിക്കാന്‍ മുഖ്യമന്ത്രി പുന്നപ്രയിലെത്തിയത്.

പൂക്കളം തീര്‍ത്തും, ഓണസദ്യ കഴിച്ചും മക്കള്‍ക്കും പേരക്കുട്ടികള്‍ക്കും ഒപ്പമാണ് മുഖ്യമന്ത്രി തിരുവോണം ആഘോഷിക്കുന്നത്. കുടുംബസമേതമുള്ള ഓണാഘോഷത്തിനു ശേഷം നാളെ ഉച്ചകഴിഞ്ഞ് മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് തിരിക്കും.

ഔദ്യോഗിക തിരക്കില്‍ നിന്നൊഴിഞ്ഞ് നാട്ടിലെത്തിയ വി എസിനെ കാണാന്‍ സഹപ്രവര്‍ത്തകരും, നാട്ടുകാരും പുന്നപ്രയിലെ വീട്ടിലെത്തി. നാട്ടുകാ‍രുമായി മുഖ്യമന്ത്രി കുശലാന്വേഷണങ്ങളും നടത്തി.

വെബ്ദുനിയ വായിക്കുക