ആഭ്യന്തര ഓഹരി വിപണികള്‍ വീണ്ടും ഇടിവോടെ ക്ലോസ് ചെയ്തു. വെള്ളിയാഴ്ച തുടക്ക വ്യാപാരത്തില്‍ നേരിയ നേട്ടത്തോടെ വ്യാപാരം തുടങ്ങിയ വിപണികള്‍ വൈകീട്ടോടെ ഇടിയുകയായിരുന്നു. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 271 പോയിന്റ് നഷ്ടത്തോടെ 16,994 എന്ന നിലയിലാണ് വ്യാപാരം നിര്‍ത്തിയത്. തുടര്‍ച്ചായ നാലു ദിവസമ പതിനേഴായിരത്തിന് മുകളിലായിരുന്നു സെന്‍സെക്സ് സൂചിക.
സെന്‍സെക്സിലെ ഇടിവിന് സമാനമായ നഷ്ടം ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും പ്രകടമായി. നിഫ്റ്റി 85 പോയിന്റ് ഇടിവോടെ 5,094 എന്ന നിലയിലാണ് വ്യാപാരം നിര്‍ത്തിയത്. മെറ്റല്‍, ബാങ്ക് സൂചികകള്‍ ഇടിഞ്ഞപ്പോള്‍ എഫ് എം സി ജി, ഹെല്‍ത്ത്‌കെയര്‍ ഓഹരികള്‍ നേരിയ മുന്നേറ്റം നടത്തി.
ടാറ്റാ സ്റ്റീല്‍, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, എസ് ബി ഐ, സ്റ്റര്‍ലൈറ്റ് ഇന്‍ഡസ്ട്രീസ്, ജയപ്രകാശ് അസോസിയേറ്റ്സ് ഓഹരികള്‍ ഇടിഞ്ഞപ്പോള്‍ ഭാരതി എയര്‍ടെല്‍, ഐ ടി സി, എ സി സി, ഗ്രാസിം ഇന്‍ഡസ്ട്രിസ്, ഐ ടി എസ് ഓഹരികള്‍ നേരിയ മുന്നേറ്റം നടത്തി.